Sub Lead

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റെന്ന നേട്ടം കരസ്ഥമാക്കി കശ്മീരി യുവതി

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പൈലറ്റെന്ന നേട്ടം കരസ്ഥമാക്കി കശ്മീരി യുവതി
X

ശ്രീനഗര്‍ : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റെന്ന നേട്ടം കരസ്ഥമാക്കി 25 കാരിയായ ആയിശ അസീസ് എന്ന കശ്മീരി യുവതി. 2011 ല്‍, ബോംബെ ഫ്‌ലൈയിങ് ക്ലബില്‍ നിന്ന് ഏവിയേഷന്‍ ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങിയ ആയിശ 15 ആം വയസ്സില്‍ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി അടുത്ത വര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ്-29 വിമാനം പറത്തി പരിശീലനം നടത്തി.

ചെറുപ്പം മുതല്‍ യാത്ര ഇഷ്ടമായതു കൊണ്ടും പറക്കല്‍ ഇഷ്ടമായതു കൊണ്ടുമാണ് ഞാന്‍ ഈ മേഖല തിരഞ്ഞെടുത്തതെന്നും ഈ മേഖലയില്‍ ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ കഴിയുമെമ്മും അതുകൊണ്ടാണ് ഞാന്‍ ഒരു പൈലറ്റാവാന്‍ ആഗ്രഹിച്ചതെന്നും ആയിശ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശ്മീരി സ്ത്രീകള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ആയിഷാ അസീസ് പറഞ്ഞു.

''ഈ തൊഴിലില്‍ ജോലിചെയ്യുന്ന ഒരാളുടെ മാനസിക നില വളരെ ശക്തമായിരിക്കണം, കാരണം നിങ്ങള്‍ 200 യാത്രക്കാരെ വഹിക്കും, അത് വലിയ ഉത്തരവാദിത്തമാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യങ്ങളിലും തന്നെ പിന്തുണക്കുകയും തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്ത മാതാപിതാക്കളോട് അവര്‍ നന്ദിയും അറിയിച്ചു. അവരില്ലായിരുന്നങ്കില്‍ എനിക്ക് ഇന്ന് ഇവിടെയെത്താന്‍ കഴിയുമായിരുന്നില്ല.എന്റെ ഏറ്റവും വലിയ റോള്‍ മോഡല്‍ തന്നെ തന്റെ മാതാപിതാക്കളാണന്നും അവര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it