- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരേ ബോംബേറ്; ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് ബിജെപി
വീടിന്റെ ഇരുമ്പ് ഗേറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സമയം എംപി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരേ ബോംബേറ്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ജഗത്ദാലിലെ വീടിന് നേരേ ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് ആരോപിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ ഇരുമ്പ് ഗേറ്റ് ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സമയം എംപി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. എംപിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നതിന്റെ അടയാളങ്ങള്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
Wanton violence in WB shows no sign of abating.
— Governor West Bengal Jagdeep Dhankhar (@jdhankhar1) September 8, 2021
Bomb explosions as this morning outside residence of Member Parliament @ArjunsinghWB is worrisome on law and order.
Expect prompt action @WBPolice. As regards his security the issue has been earlier been flagged @MamataOfficial.
അക്രമികള്‍ക്കായി പോലിസ് അന്വേഷണം തുടങ്ങി. ഡല്‍ഹിയിലുള്ള എംപി സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് അദ്ദേഹം കൊല്‍ക്കത്തയില്‍ തിരികെയെത്തുമെന്നാണ് വിവരം. സംഭവത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നടുക്കം രേഖപ്പെടുത്തി. ബംഗാളിലെ അക്രമം അനാവശ്യമാണെന്ന് വിശേഷിപ്പിച്ച് അദ്ദേഹം പോസ്റ്റില്‍ അറിയിച്ചു. തന്റെ ആശങ്ക മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ അക്രമങ്ങള്‍ ശമിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണിക്കുന്നില്ല.
ഇന്ന് രാവിലെ എംപി അര്‍ജുന്‍ സിങ്ങിന്റെ വസതിക്ക് പുറത്ത് ബോംബ് സ്‌ഫോടനമുണ്ടായി. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നു. പോലിസ് പെട്ടെന്ന് നടപടി സ്വീകരിക്കുക- ധന്‍ഖര്‍ ട്വീറ്റ് ചെയ്തു. അതേസമയം, ബംഗാള്‍ ബിജെപിയുടെ ആഭ്യന്തര കലഹത്തിന്റെ ഫലമാണ് ബോംബ് ആക്രമണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. മുമ്പ് തൃണമൂല്‍ എംഎല്‍എ ആയിരുന്ന അര്‍ജുന്‍ സിങ് 2019 ലാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബരാക്പൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലും ബിജെപിയും തമ്മില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്.
RELATED STORIES
കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ 24 മണിക്കൂറിനുള്ളില്‍...
9 Jan 2025 5:16 PM GMTഅമൃത്പാല്‍ സിങ്ങ് എംപിക്കെതിരേ യുഎപിഎ ചുമത്തി
9 Jan 2025 4:52 PM GMTസിറിയയെ വെട്ടിമുറിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രായേലി...
9 Jan 2025 4:37 PM GMTപി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി വൈകുന്നത്...
9 Jan 2025 4:20 PM GMTനെതന്യാഹു പട്ടിയുടെ മകനാണെന്ന് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ്
9 Jan 2025 3:42 PM GMTഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത്...
9 Jan 2025 3:10 PM GMT