Sub Lead

യുപിയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ വെടിവയ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം

മുസ്‌ലിം വയോധികനെ ജയ് ശ്രാരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചത് ഇതേ സ്ഥലത്താണ്.

യുപിയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ വെടിവയ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തോട് ചേര്‍ന്നുള്ള യുപിയിലെ ഗാസിയാബാദിലെ ലോനി പ്രദേശത്തെ തുണി വ്യാപാരികളായ മുസ്‌ലിം കുടുംബത്തിന് നേരെ വെടിവയ്പ്. മൂന്നു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ലോനി പ്രദേശത്തെ പ്രധാന ബസാറിലാണ് നാടിനെ നടുക്കിയ സംഭവം. മുസ്‌ലിം വയോധികനെ ജയ് ശ്രാരാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചത് ഇതേ സ്ഥലത്താണ്. ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

70 കാരനായ റഈസുദ്ദീന്‍, മക്കളായ അസ്ഹര്‍ (30), ഇമ്രാന്‍ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാത സംഘം കുടുബാംഗങ്ങളെ തിരഞ്ഞുപിടിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. റഈസുദ്ധീന്‍ 65 കാരിയായ ഭാര്യ ഫാത്തിമയ്ക്കും വെടിയേറ്റു. ഗുരുതര പരിക്കേറ്റ അവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം, എന്നാല്‍, കുടുംബത്തിലെ ഒരു ഗര്‍ഭിണിയായ സ്ത്രീ പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. സംഭവസമയത്ത് വീട്ടില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്.


സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഗാസിയാബാദ് എസ്എസ്പി അമിത് പഥക് പറഞ്ഞു. അന്വേഷണത്തില്‍ പോലീസിനെ സഹായിക്കാന്‍ ഫോറന്‍സിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

'ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെടിയേറ്റതായി വിവരം ലഭിച്ചു, അതില്‍ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. സംഭവസ്ഥലം പരിശോധിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്'-ഗാസിയാബാദ് എസ്എസ്പി അമിത് പതക് പറഞ്ഞു.വിവിധ കോണുകളില്‍ നിന്ന് കേസ് അന്വേഷിക്കാന്‍ മൂന്ന് ടീമുകള്‍ രൂപീകരിച്ചതായും കേസിന്റെ എല്ലാ വസ്തുതകളും പുറത്തുവന്നതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

അക്രമി സംഘത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടുവെന്ന് വ്യക്തമായിട്ടില്ല.കുറ്റകൃത്യത്തിന്റെ പിന്നിലെ ഉദ്ദേശ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Next Story

RELATED STORIES

Share it