Sub Lead

സിവില്‍ സര്‍വീസിന് യോഗ്യത നേടിയ 761 ഉദ്യോഗാര്‍ഥികളില്‍ മുസ്‌ലിംകള്‍ 31; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രാതിനിധ്യം കുറവ്

23ാം റാങ്ക് നേടിയ സദഫ് ചൗധരി മുസ് ലിം ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി. യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍ 4.07 ശതമാനം മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളത്.

സിവില്‍ സര്‍വീസിന് യോഗ്യത നേടിയ 761 ഉദ്യോഗാര്‍ഥികളില്‍ മുസ്‌ലിംകള്‍ 31; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രാതിനിധ്യം കുറവ്
X

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഇത്തവണ സിവില്‍ സര്‍വീസിന് 761 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. ഇതില്‍ മുസ് ലിം വിഭാഗത്തില്‍നിന്നുള്ള 31 പേര്‍ക്കു മാത്രമാണ് പട്ടികയില്‍ ഇടംപിടിക്കാനായത്. 23ാം റാങ്ക് നേടിയ സദഫ് ചൗധരി മുസ് ലിം ഉദ്യോഗാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി. യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍ 4.07 ശതമാനം മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളത്.

2019 ബാച്ചില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 42 പേര്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ 31 പേര്‍ക്ക് മാത്രമേ യോഗ്യത നേടാന്‍ ആയുള്ളു എന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിജയിച്ച മുസ്‌ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ മത വിഭാഗമാണ് ഇസ്‌ലാം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2%, ഏകദേശം 172.2 ദശലക്ഷം പേര്‍ മുസ്‌ലിംകളാണെന്നാണ് 2011 സെന്‍സസ് കണക്കുകള്‍ പറയുന്നത്. അതേസമയമ, ഐഐടി ബോംബെ ബിരുദധാരിയായ ശുഭം കുമാറാണ് പരീക്ഷയില്‍ ഒന്നാമതെത്തിയത്. തന്റെ മൂന്നാം ശ്രമത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.ജാഗ്രതി അവസ്തിയും അങ്കിത ജെയിനും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സിവില്‍സര്‍വീസിന് യോഗ്യത നേടിയ മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ പേരും റാങ്കും


1) സദഫ് ചൗധരി -23

2) ഫൈസാന്‍ അഹമ്മദ് -58

3) ധീന ദസ്തഗീര്‍ -63

4) എംഡി മന്‍സര്‍ ഹുസൈന്‍ -125

5) ഷാഹിദ് അഹമ്മദ് -129

6) ഷഹാന്‍സാ കെ എസ് -142

7) മുഹമ്മദ് ആക്വിബ് -203

8) ഷഹനാസ് ഐ -217

9) വസീം അഹമ്മദ് ഭട്ട് -225

10) ബുഷാര ബാബാനു-234

11) എംഡി ഹാരിസ് സുമൈര്‍ -270

12) അല്‍തമാഷ് ഗാസി -282

13) അഹമ്മദ് എച്ച്. ചൗധരി -283

14) സാറ അഷ്‌റഫ് -316

15) മൊഹിബുള്ള അന്‍സാരി -389

16) അനീസ് എസ് -403

17) സേബ ഖാന്‍ -423

18) ഫൈസല്‍ റാസ -447

19) എസ് മൊഹദ്. യാക്കൂബ് -450

20) സബീല്‍ പൂവകുണ്ടില്‍ -470

21) റെഹാന്‍ ഖത്രി-478

22) മുഹമ്മദ് ജാവേദ് എ- 493

23) അല്‍താഫ് മഹ്ദ്. ശൈഖ് -545

24) ഖാന്‍ അസിം കിഫായത്ത് -558

25) സയ്യിദ് സാഹിദ് അലി -569

26) ഷക്കീറഹ്മദ്തൊന്ദി ഖാന്‍-583

27) മുഹമ്മദ് റിസ്വിന്‍ -589

28) മുഹമ്മദ് സാഹിദ് -597

29) ഇക്ബാല്‍ റസൂല്‍ ദാര്‍-611

30) അമീര്‍ ബഷീര്‍ -625

31) മജീദ് ഇഖ്ബാല്‍ ഖാന്‍-738


Next Story

RELATED STORIES

Share it