Sub Lead

അഞ്ചുവയസ്സുകാരന്‍ 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

വൈകീട്ട് 3.30ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും ഉടനെ രക്ഷാപ്രവര്‍ത്തനത്തിനു സംഘമെത്തിയെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാം ദത്ത് പറഞ്ഞു

അഞ്ചുവയസ്സുകാരന്‍ 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു
X

മധുര: പഴം പറിക്കാനുള്ള ശ്രമത്തിനിടെ 100 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ ഛാത തെഹ്‌സില്‍ വില്ലേജിലെ അഗര്യാലയില്‍ ശനിയാഴ്ച വൈകീട്ടാണ് ദാരുണസംഭവം. വിവരം അറിഞ്ഞയുടന്‍ പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഗാസിയാബാദില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയും ഓക്‌സിജന്‍ വിതരണം ഉള്‍പ്പെടെ നല്‍കാനായി ഒരു സംഘം ഡോക്ടര്‍മാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. വൈകീട്ട് 3.30ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും ഉടനെ രക്ഷാപ്രവര്‍ത്തനത്തിനു സംഘമെത്തിയെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാം ദത്ത് പറഞ്ഞു. കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിക്ക് ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഴല്‍ക്കിണറിനു സമീപത്തുള്ള മള്‍ബറി പഴം പറിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കിണറിലേക്കു വീണത്.




Next Story

RELATED STORIES

Share it