Sub Lead

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി

ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി. ബന്‍ഡ ജില്ലയിലായിരുന്നു സംഭവം. കാണ്‍പുരിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടിയുടെ നില ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് 23 കാരനെ അറസ്റ്റ് ചെയ്തതായി സര്‍ക്കിള്‍ ഓഫിസര്‍ (സിഒ) നരേനി സിയാറാം പറഞ്ഞു.

കുട്ടിക്കു പത്തുരൂപ കൊടുത്തു മിഠായി വാങ്ങിത്തരാമെന്നു പ്രലോഭിച്ചാണ് പീഡിപ്പിച്ചതെന്നു ഗിര്‍വ പോലിസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഇയാളും കുടുംബാംഗങ്ങളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ് മുന്‍കരുതല്‍ നടപടിയായി ഗ്രാമത്തില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിന് യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേയും കേസെടുത്തു.




Next Story

RELATED STORIES

Share it