- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ആദ്യ ഒമിക്രോണ് മരണം; മരിച്ചത് നെജീരിയയില് നിന്നെത്തിയ 52കാരന്
നൈജീരിയയില് നിന്നെത്തിയ 52കാരന് ഈ മാസം 28 നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു മരണം. 52കാരന്റെ സാമ്പിള് വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില് പരിശോധന നടത്തിയതിനു പിന്നാലെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്.
ന്യൂഡല്ഹി: ഇന്ത്യയില് ആദ്യത്തെ ഒമൈക്രോണ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രിചിംച് വാദിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയില് നിന്നെത്തിയ 52കാരന് ഈ മാസം 28 നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു മരണം. 52കാരന്റെ സാമ്പിള് വൈറോളജി ഇന്സ്റ്റിറ്റിയൂട്ടില് പരിശോധന നടത്തിയതിനു പിന്നാലെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്.
അതിനിടെ രാജ്യത്ത് കൊവിഡ് കേസുകള് ഉയരുന്നതിന് കാരണം ഒമിക്രോണ് ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ് വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില് ഡല്ഹിക്കും ഏഴ് സംസ്ഥാനങ്ങള്ക്കും കേന്ദ്രം വീണ്ടും ജാഗ്രതാ നിര്ദ്ദേശം നല്കി. ഡല്ഹിയില് സാമൂഹിക വ്യാപന സാധ്യതയുണ്ടെന്നും സര്ക്കാര് വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കേസുകള് വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കേസുകള് 10,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 13,154 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള് വ്യക്തമാക്കുന്നു.
A 52-year-old man with a travel history to Nigeria died of heart attack in Pimpri Chinchwad on Dec 28. The death of the patient is due to non-COVID reasons. Today's NIV report reveals that he was infected with #Omicron variant of coronavirus: Maharashtra Health Department https://t.co/14UzGVEj87
— ANI (@ANI) December 30, 2021
നവംബര് 26നാണ് ഇതിന് മുന്പ് അവസാനമായി പതിനായിരം കടന്നത്. അന്ന് 10,549 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് കൊവിഡ് കേസുകള് ഉയരുന്ന പ്രവണതയാണ് കാണുന്നത്.
മുംബൈയില് മാത്രം ഇന്നലെ 2500ലധികം കൊവിഡ് കേസുകളാണ് റിപോര്ട്ട് ചെയ്തത്. ഡല്ഹിയിലും കൊവിഡ് കേസുകള് ഉയരുന്ന സാഹചര്യമാണ്. അതിനിടെ രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ എണ്ണം 961 ആയി ഉയര്ന്നു. ഡല്ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം കേസുകള്. ഡല്ഹിയില് 263 പേര്ക്കും മഹാരാഷ്ട്രയില് 252 പേര്ക്കും ഒമിക്രോണ് സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
തൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്സംഗ കേസില് പ്രതിക്ക് 12 വര്ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല് നടനായ അധ്യാപകന് അബ്ദുല് നാസര് പോക്സോ കേസില്...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT