Sub Lead

ദേശീയ സുരക്ഷാ നിയമം: 2017 ലും 2018 ലും 1200 പേരെ കസ്റ്റഡിലെടുത്തു-കേന്ദ്രം

നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ(എന്‍സിആര്‍ബി) 2018 ലെ ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം 2017 ലും 2018 ലും എന്‍എസ്എയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത് മധ്യപ്രദേശ് സര്‍ക്കാരാണ്

ദേശീയ സുരക്ഷാ നിയമം: 2017 ലും 2018 ലും 1200 പേരെ കസ്റ്റഡിലെടുത്തു-കേന്ദ്രം
X

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍എസ്എ) പ്രകാരം 2017 ലും 2018 ലും രാജ്യവ്യാപകമായി 1,200 ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അറിയിച്ചു. ഇതില്‍ 563 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ(എന്‍സിആര്‍ബി) 2018 ലെ ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം 2017 ലും 2018 ലും എന്‍എസ്എയ്ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത് മധ്യപ്രദേശ് സര്‍ക്കാരാണ്. 2017ല്‍ എന്‍എസ്എ പ്രകാരം 501 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കസ്റ്റഡിയിലെടുത്തു. ഇതില്‍ 229 പേരെ അവലോകന ബോര്‍ഡുകള്‍ വിട്ടയച്ചു. 272 പേര്‍ കസ്റ്റഡിയിലാണ്. 2018ല്‍ 697 പേരെ എന്‍എസ്എയ്ക്ക് കീഴില്‍ തടഞ്ഞുവയ്ക്കുകയും 406 പേരെ റിവ്യൂ ബോര്‍ഡുകള്‍ വിട്ടയക്കുകയും 291 പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മധ്യപ്രദേശില്‍ 2017ലും 2018 ലും 795 പേരെ എന്‍എസ്എ പ്രകാരം തടങ്കലിലാക്കി. 466 പേരെ റിവ്യൂ ബോര്‍ഡുകള്‍ വിട്ടയച്ചു. 329 പേര്‍ നിലവില്‍ തടവിലാണ്. ഉത്തര്‍പ്രദേശില്‍ 2017 ലും 2018 ലും എന്‍എസ്എ പ്രകാരം തടവിലാക്കപ്പെട്ട 338 പേരില്‍ 150 പേരെ റിവ്യൂ ബോര്‍ഡുകള്‍ വിട്ടയച്ചു. 188 പേര്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

563 Detained Under National Security Act In 2017 And 2018 Still In Custody: Centre

Next Story

RELATED STORIES

Share it