- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
58 വര്‍ഷം മുമ്പ് പോത്തുകളെ മോഷ്ടിച്ചെന്ന കേസ്: പ്രതി അറസ്റ്റില്‍
ബെംഗളൂരു: 58 വര്‍ഷം മുമ്പ് രണ്ട് പോത്തുകളെയും ഒരു പശുക്കുട്ടിയെയും മോഷ്ടിച്ചെന്ന കേസിലെ പ്രതിയെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു. ഗണപതി വിട്ടല്‍ വാഗോര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇയാള്‍ക്ക് 20 വയസ്സായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ കിഷന്‍ ചന്ദര്‍ 2006 ഏപ്രില്‍ 11 ന് മരണപ്പെടുകയും അദ്ദേഹത്തിനെതിരായ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 1965ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. 1965 ഏപ്രില്‍ 25ന് മെഹ്കര്‍ നിവാസിയായ മുരളീധരറാവു മണിക്‌റാവു കുല്‍ക്കര്‍ണിയാണ് തന്റെ രണ്ട് പോത്തുകളെയും ഒരു പശുക്കിടാവിനെയും മോഷ്ടിച്ചെന്ന് ആരോപിച്ച് മെഹ്കര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഉദഗിര്‍ സ്വദേശികളായ കിഷന്‍ ചന്ദര്‍, ഗണപതി വിട്ടല്‍ വാഗോര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ച പ്രതികള്‍ കോടതി നടപടികളില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. സമന്‍സും വാറണ്ടും പുറപ്പെടുവിച്ചെങ്കിലും ഇവര്‍ ഒളിവിലായിരുന്നു. പ്രതിയെ കണ്ടെത്താനാവാതെ പോലിസ് കേസ് സംബന്ധിച്ച് ദീര്‍ഘകാല റിപോര്‍ട്ട്(എല്‍പിആര്‍) സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ബിദാര്‍ എസ്പി എസ് എല്‍ ചന്നബസവണ്ണ എല്ലാ എല്‍പിആര്‍ കേസുകളും തീര്‍പ്പാക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില് മദ്യത്തില് ബാറ്ററി വെള്ളം ചേര്ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMT