Sub Lead

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്: യുപിഎ കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നു

യുപിഎ അധികാരത്തിലിരിക്കുന്ന സമയത്ത് നടത്തിയ ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ചിത്രവും പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്.

മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്: യുപിഎ കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടന്നു
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനെതിരേ തെളിവുകളുമായി കോണ്‍ഗ്രസ്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന യുപിഎ കാലത്ത് രാജ്യത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നാണ് തെളിവുകളോടെ കോണ്‍ഗ്രസ് വ്യക്തമാക്കിയത്. യുപിഎ അധികാരത്തിലിരിക്കുന്ന സമയത്ത് നടത്തിയ ഓരോ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ചിത്രവും പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്.

2008നും 2014നും ഇടയില്‍ സൈന്യം ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ട്. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ തങ്ങള്‍ അതൊന്നും പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല. കോണ്‍ഗ്രസ് എംപി രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2008 ജൂണ്‍ 19 നായിരുന്നു നടത്തിയത്. പാകിസ്താനിലെ പൂഞ്ചിലെ ബറ്റാല്‍ സെക്ടറില്‍ ആയിരുന്നു അത്. രണ്ടാമത്തേത് 2011ല്‍ ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 1വരെ പാക് അധീന കശ്മീരിലെ നീലും താഴ്‌വാരയില്‍ ആയിരുന്നു.മൂന്നാമത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2013 ജനുവരി 6 നായിരുന്നു. സവാന്‍ പാട്ര ചെക്ക് പോസ്റ്റിന്റെ അടുത്തായിട്ടായിരുന്നു അത്. നാലാമത്തേത് അതേ വര്‍ഷം ജൂലൈ 27,28 തിയ്യതികളില്‍ നാസാപൂര്‍ സെക്ടറിലും അഞ്ചാമത്തേത് 2013ല്‍ നീലും താഴ്‌വാരയില്‍ തന്നെ ആയിരുന്നു. കോണ്‍ഗ്രസ് വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒന്നിലധികം സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കോണ്‍ഗ്രസും ഇതേ കാര്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it