Sub Lead

ആലപ്പുഴയില്‍ മിനിബസും കാറും കൂട്ടിയിടിച്ച് 60കാരി മരിച്ചു

ആലപ്പുഴയില്‍ മിനിബസും കാറും കൂട്ടിയിടിച്ച് 60കാരി മരിച്ചു
X

ആലപ്പുഴ: ദേശീയപാതയില്‍ ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ വയോധിക മരിച്ചു. കാറും മിനി ബസുമാണ് കൂട്ടിയിടിച്ചത്. കോടംതുരുത്ത് മാതൃകാ മന്ദിരം അംബിക (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ മിനി ബസും എതിര്‍ ദിശയില്‍വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു എന്നു പോലിസ് പറയുന്നു. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഭാഗത്താണ് അപകടമുണ്ടായത്. രണ്ടുവരി പാതയില്‍ ഒരുവരിയിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. എന്നാല്‍ ഇതറിയാതെ എത്തിയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it