Sub Lead

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല; ഏഴു ആം ആദ്മി എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു

പഞ്ചാബിലെ മലെര്‍കോട്‌ലയിലെ കോടതി ഖുര്‍ആന്‍ നിന്ദാ കേസില്‍ ശിക്ഷിച്ച നരേഷ്‌കുമാറും പാര്‍ട്ടി അംഗത്വം രാജിവെച്ചിട്ടുണ്ട്‌

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ല; ഏഴു ആം ആദ്മി എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടു
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഏഴു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. നിലവിലെ മെഹറോളി എംഎല്‍എയായ നരേഷ് കുമാര്‍, രോഹിത്കുമാര്‍ (ത്രിലോക്പുരി), രാജേഷ് റിഷി (ജാനക്പുരി), മദന്‍ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ(ആദര്‍ശ് നഗര്‍), ഭാവ്‌ന ഗൗഡ് (പാലം), ബി എസ് ജൂന്‍(ബിജ്വസാന്‍) എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്.

നേരത്തെ മെഹറോളിയില്‍ നരേഷ്‌കുമാറിനെ മൂന്നാംതവണയും മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍, പഞ്ചാബിലെ മലെര്‍കോട്‌ലയിലെ കോടതി ഖുര്‍ആന്‍ നിന്ദാ കേസില്‍ ഇയാളെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചതോടെ ഒഴിവാക്കുകയായിരുന്നു. നരേഷ് കുമാറിന് പകരം മഹേന്ദര്‍ ചൗധുരിയാണ് മെഹ്‌റോളിയില്‍ മല്‍സരിക്കുക. രാജിവെച്ച നേതാക്കളുടെ ഭാവിനടപടികള്‍ എന്താണെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it