- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോളി ദിനത്തില്‍ ഏഴുവയസ്സുകാരിയെ സ്കൂളിലെ ശുചിമുറിക്കുള്ളില്‍ ബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ ഏഴുവയസ്സുകാരിയെ സ്കൂളിലെ ശുചിമുറിക്കുള്ളില്‍ ബലാല്‍സംഗം ചെയ്തു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒമ്പതും ഏഴും വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ഗ്രാമത്തിലെ ചന്തയില്‍ നിന്ന് തിരികെ വരുന്നതിനിടെ സ്കൂളിലെ കളി സ്ഥലത്തുള്ള ഊഞ്ഞാലില്‍ കയറാന്‍ പോയതായിരുന്നു. ഈ സമയം അവിടെയെത്തിയയാളാണ് സ്കൂളിലെ ശുചിമുറിയിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയത്. ഒമ്പതു വയസ്സുകാരിയെയും ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുതറിമാറി. ഇതില്‍ ക്ഷുഭിതനായ പ്രതി പെണ്‍കുട്ടിയുടെ കവിള് കടിച്ചു മുറിച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടിയാണ് രക്ഷപ്പെട്ട് നാട്ടുകരെ വിവരമറിയിച്ചത്. സമീപവാസികള്‍ സ്ഥലത്തെത്തുമ്പോഴേക്കും പ്രതി ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ സ്കൂളിനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചോട്ടു കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT