Sub Lead

മലേസ്യയില്‍ മണ്ണിടിച്ചില്‍; എട്ടുപേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

മലേസ്യയില്‍ മണ്ണിടിച്ചില്‍; എട്ടുപേര്‍ മരിച്ചു, നിരവധി പേരെ കാണാതായി
X

ക്വാലാലംപൂര്‍: മലേസ്യയിലെ ഒരു ക്യാംപ്‌സൈറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നിരവധി പേരെ കാണാതായി. അമ്പതോളം പേരെ മലേസ്യന്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മണ്ണിടിച്ചിലുണ്ടായത്. ക്വാലാലംപൂരില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്കുള്ള സെന്‍ട്രല്‍ സെലാംഗൂര്‍ സംസ്ഥാനത്തെ ബതാങ് കാലിയിലെ ക്യാംപിങ് സൗകര്യങ്ങളുള്ള ഒരു ഓര്‍ഗാനിക് ഫാമിലാണ് ദുരന്തമുണ്ടായത്. ക്യാംപ് സൈറ്റിന് 30 മീറ്റര്‍ (100 അടി) ഉയരത്തില്‍ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്.

ഏകദേശം ഒരു ഏക്കര്‍ (0.4 ഹെക്ടര്‍) വിസ്തൃതിയില്‍ ഇത് വ്യാപിച്ചു. ആകെ 92 പേര്‍ കുടുങ്ങിയതായും 53 പേരെ സുരക്ഷിതരായി കണ്ടെത്തിയതായും ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. മരിച്ച എട്ട് പേര്‍ക്ക് പുറമെ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍പ്പെട്ടവരെ ഉടന്‍തന്നെ സുരക്ഷിതമായി കണ്ടെത്താന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, മലേസ്യയിലെ പ്രകൃതിവിഭവ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി നിക് നസ്മി നിക് അഹ്മദ് വെള്ളിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. 'റെസ്‌ക്യൂ ടീം നേരത്തെ മുതല്‍ സജ്ജരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it