- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ ഖത്തറില്‍ തടവില്‍
ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ദോഹ: ഇന്ത്യന്‍ നാവികസേനയില്‍നിന്നു വിരമിച്ച എട്ട് മുന്‍ ഉദ്യോഗസ്ഥര്‍ ഖത്തറില്‍ തടവില്‍. ഇവര്‍ പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ഖത്തരി കമ്പനിയായ ഖത്തരി എമിരി നേവിയില്‍ ജോലി ചെയ്യുന്നവരാണ്.ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
'ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച 8 പേരെ കഴിഞ്ഞ 57 ദിവസമായി ദോഹയില്‍ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു' ഇവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മിതു ഭാര്‍ഗവ എന്നയാള്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തിട്ടുള്ള ട്വീറ്റില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഉടനടി നടപടിയെടുക്കണമെന്നും ഈ മുന്‍ സൈനിക ഉദ്യോഗസ്ഥരെ കാലതാമസമില്ലാതെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
'മാതൃരാജ്യത്തിനായി സേവനമനുഷ്ഠിച്ച എട്ട് #ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ ദോഹയില്‍ (ഖത്തര്‍) 57 ദിവസമായ അനധികൃത കസ്റ്റഡിയില്‍/തടങ്കലില്‍ കഴിയുകയാണ്. കൂടുതല്‍ കാലതാമസം കൂടാതെ ഈ ഉദ്യോഗസ്ഥരെയെല്ലാം ഇന്ത്യയിലേക്ക് തിരിച്ചയക്കാനും വേഗത്തില്‍ പ്രവര്‍ത്തിക്കാനും നമ്മുടെ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു'അവര്‍ട്വീറ്റ് ചെയ്തു.
Eight #IndianNavy veterans who had served the motherland are in illegal custody/detention in Doha (Qatar) for 57 days as on date. Request & plead our Indian Govt to act fast & get all these distinguished officers repatriated to India without any further delays @narendramodi
— Meetu Bhargava (@DrMeetuBhargava) October 25, 2022
പ്രധാനമന്ത്രി മോദിയെ കൂടാതെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി എന്നിവരടക്കം നിരവധി മന്ത്രിമാരെ അദ്ദേഹം ടാഗ് ചെയ്തു.
തടവിലാക്കിയതിന് കാരണം വ്യക്തമല്ല
കസ്റ്റഡിയിലെടുത്ത എട്ട് ഇന്ത്യക്കാരില്‍ ഒരു സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരിയും (റിട്ടയേര്‍ഡ്) ഉള്‍പ്പെടുന്നു. 2019ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റിലെ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ അദ്ദേഹം ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്, അവിടെ അദ്ദേഹം ഒരു മൈന്‍സ്വീപ്പറും ഒരു വലിയ ആംഫിബിയസ് യുദ്ധക്കപ്പലും കമാന്‍ഡ് ചെയ്തു.
എന്നിരുന്നാലും, എന്ത് കാരണത്താലാണ് ഈ ഇന്ത്യക്കാരെ തടവിലാക്കിയത്, അവര്‍ക്കെതിരെ എന്ത് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്, അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ഇവരെ സഹായിക്കുന്നതിനായി ഈ മാസം ആദ്യം ദോഹയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സുലാര്‍ സന്ദര്‍ശനം അനുവദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്ണൂരില് ട്രെയിന് തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMT