Sub Lead

ബഹ്‌റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19

ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് 29 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 22 പേരും അടുത്തിടെ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ബഹ്‌റൈന്‍ പൗരന്‍മാരാണ്.

ബഹ്‌റൈനില്‍ 97 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19
X

മനാമ: ബഹ്‌റൈനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടി വരുന്നു. 97 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ രണ്ടുപേര്‍ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സല്‍മാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 113 തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.

ഫെബ്രുവരി 24നാണ് രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് 29 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 22 പേരും അടുത്തിടെ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ബഹ്‌റൈന്‍ പൗരന്‍മാരാണ്.

ഇതുവരെ 37,996 പേര്‍ക്കാണ് കൊവിഡ് 19 പരിശോധന നടത്തിയത്. രോഗബാധിതരില്‍ 382 പേര്‍ സുഖം പ്രാപിച്ചു. നാല് പേര്‍ മരിച്ചു. നിലവില്‍ 286 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it