Sub Lead

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു

ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു  മരിച്ചു
X

നന്നമ്പ്ര: ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര കുണ്ടൂര്‍ വടക്കേ അങ്ങാടി സ്വദേശി തിലായില്‍ പോക്കറിന്റെ മകന്‍ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടര്‍ഫില്‍ വെച്ചാണ് സംഭവം. ചെറുമുക്ക് ഹെല്‍ത്ത് ക്ലബ്ബില്‍ യോഗക്കു ശേഷം മുതിര്‍ന്നവരുടെ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സി പി ആര്‍ നല്‍കി ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം രാത്രി 8 ന് കുണ്ടൂര്‍ ജുമാ മസ്ജിദില്‍ നടന്നു. ഭാര്യ: സുദിനത്ത് മക്കള്‍: മുബഷിറ, റിന്‍ഷ, സന്‍ഹ. മരുമകന്‍: സ്വലാഹുദ്ധീന്‍.




Next Story

RELATED STORIES

Share it