Sub Lead

എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് നീക്കം; കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നു-എ എ റഹീം

സ്വര്‍ണ്ണക്കടത്തില്‍ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല. അവിടെ എന്‍ഐഎ നിസ്സഹായര്‍ ആകുന്നു. എ എ റഹീം പറഞ്ഞു.

എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് നീക്കം;  കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നു-എ എ റഹീം
X
കൊച്ചി: എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ എല്‍ഡിഎഫ് വേട്ടക്കു വേണ്ടി ഉപയോഗിക്കുകയാണ്. രാജ്യ വിരുദ്ധ ശക്തികളെ വെറുതെ വിട്ട് ഇടതു പക്ഷത്തെ ആക്രമിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി.

സ്വര്‍ണ്ണക്കടത്തില്‍ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല. അവിടെ എന്‍ഐഎ നിസ്സഹായര്‍ ആകുന്നു. എന്‍ഐഎ കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടരുത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസില്‍ രാജ്യ വിരുദ്ധ ശക്തികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ്. വി മുരളീധരനെതിരെ ഡിെൈവഫ്‌ഐ സമരം ശക്തമാക്കും. മറ്റ് ഇടതു പക്ഷ യുവജന സംഘചടനകളും ആയി ചേര്‍ന്ന് സമരം നടത്താനാണ് തീരുമാനം. ഒക്ടോബര്‍ അഞ്ചിന് ഏകദിന ധര്‍ണ നടത്തും. പ്രധാന കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ നടത്തുമെന്നും എ എ റഹീം പറഞ്ഞു.

ബിജെപിയുടെ ഈ പദ്ധതിയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായി മാറുകയാണ്. ബെന്നി ബഹനാന്‍ സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനെ വേട്ടയാടുന്നതും പദ്ധതിയുടെ ഭാഗം തന്നെയാണ്. അനില്‍ അക്കര പരാതി കൊടുത്തത് കൊണ്ടു മാത്രം സിബിഐ ലൈഫ് മിഷന്‍ കേസ് ഏറ്റെടുക്കുന്നു. ടൈറ്റാനിയം കേസ് അന്വേഷിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അറിഞ്ഞ മട്ടില്ലെന്നും റഹീം അഭിപ്രായപ്പെട്ടു.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീട് കിട്ടേണ്ട പദ്ധതിയെ കളങ്കപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ശരിയല്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടസ്സപ്പെടുത്താന്‍ അന്‍വശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു. കെ എസ് യു നേതാവ് അഭിജിത് കൊവിഡ് ടെസ്റ്റിന് ആള്‍മാറാട്ടം നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ക്വാറന്റീനില്‍ പോകാതിരിക്കാനാണ്. മാധ്യമങ്ങള്‍ അഭിജിത്തിനോട് പൊറുത്തിരിക്കുന്നു എന്ന സ്ഥിതിയാണ്. വ്യാജ പേരില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധന നടത്തി എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it