Sub Lead

സത്താറിന്റെ മരണം: കുറ്റക്കാരനായ പോലിസുകാരനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി എസ് ഡിപിഐ

സത്താറിന്റെ മരണം: കുറ്റക്കാരനായ പോലിസുകാരനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി എസ് ഡിപിഐ
X

കാസര്‍കോട്: പാവപ്പെട്ട ഓട്ടോെ്രെഡവര്‍ അബ്ദുല്‍സത്താന്റെ മരണത്തിന് ഉത്തരവാദിയായ പോലിസ് ഓഫിസര്‍ക്കെതിരായ ആത്മമഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നാസര്‍ വയനാട് പറഞ്ഞു. പിണറായി പോലിസിന്റെ ക്രിമിനലിസത്തിന്റെയും ഗുണ്ടായിസത്തിന്റെയും കെടുതികള്‍ കേരളം അനുഭവവിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കാസര്‍കോട് കണ്ടത്. സര്‍ക്കാറിന്റെ ഖജനാവില്‍ ഫണ്ട് കണ്ടെത്താന്‍ പാവങ്ങളായ തൊഴിലാളികളുടെ കീശയില്‍ കൈയിടുന്നത് അവസാനിപ്പിക്കണം. പോലിസിന്റെ വീഴ്ചമൂലം ജീവന്‍ നഷ്ടപ്പെട്ട സത്താറിന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.



ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ സ്ഥലംമാറ്റമല്ല കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴയ ബസ് സ്റ്റാന്റില്‍ നിന്നാരംഭിച്ച മാര്‍ച്ച് സ്‌റ്റേഷന്‍ കവാടത്തില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, മണ്ഡലം പ്രസിഡന്റ് സക്കരിയ്യ കുന്നില്‍, മണ്ഡലം സെക്രട്ടറി കബീര്‍ ബ്ലാര്‍ക്കോട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ശാഫി ബാരിക്കാട് സംസാരിച്ചു.

Next Story

RELATED STORIES

Share it