Sub Lead

ജാര്‍ഖണ്ഡ് ബിജെപിയില്‍ എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജിവെച്ചു

ജാര്‍ഖണ്ഡ് ബിജെപിയില്‍ എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജിവെച്ചു
X

റാഞ്ചി: ജാര്‍ഖണ്ഡ് ബിജെപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. സംസ്ഥാനത്ത് എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ രാജി വെച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവം.രാജിവച്ചവരില്‍ മൂന്ന് മുന്‍ എംഎല്‍എമാരും ഉണ്ട്. ഇവരില്‍ ചില നേതാക്കന്‍മാര്‍ ജെഎംഎമ്മില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിവലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് ബിജെപിയില്‍ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ ജംഷഡ്പൂര്‍ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വര്‍ ഒറൗണ്‍ ലോഹര്‍ദഗയിലും മത്സരിക്കും. ജെഎംഎം കോണ്‍ഗ്രസ്സ് പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം.








Next Story

RELATED STORIES

Share it