- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ പന്തളത്ത് എബിവിപിക്കാര്‍ വാഹനം ആക്രമിച്ചു; വയോധികയ്ക്കു പരിക്ക്

പന്തളം: ഗണേശോല്‍സവ ഘോഷയാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച കാറിനു നേരെ എബിവിപിക്കാരുടെ ആക്രമണം. വയോധികയ്ക്ക് പരിക്കേറ്റു. അടൂര്‍ ഏനാദിമംഗലം സ്വദേശി സുബൈദ ബീവി(79)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പന്തളം ജങ്ഷനില്‍ ഗണേശോല്‍സവ ഘോഷയാത്ര കടന്നുപോവുന്നതിനിടെ ഏഴാംകുളത്തുള്ള സുബൈദ ബീവിയും കുടുംബവും പന്തളത്തെ മകളുടെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമിച്ചത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഘോഷയാത്രയുടെ ഭാഗമായി പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിരുന്നു. രാത്രി 7.30ഓടെ മുട്ടാര്‍ പാലത്തിന് സമീപം സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും സുബൈദ ബീവിയെ കൈ പിടിച്ചുവലിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പരാതിയില്‍. കാര്‍ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ പേരമകന് റിയാസ് (32), ഭാര്യ അല്‍ഷിഫ(24), മകള്‍ അസ് വ(2) എന്നിവരെ അക്രമികള്‍ അസഭ്യം പറയുകയും ചെയ്തു. സുബൈദ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്തളം പോലിസ് കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസെടുത്തത്. എബിവിപി ജില്ലാ ഭാരവാഹി ഉള്പ്പൈടെയുള്ളവരാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു.
RELATED STORIES
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMTനിലമ്പൂരിലെ വഴിക്കടവില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വിദ്വേഷ പ്രചാരകന്;...
3 Jun 2025 8:11 AM GMT'മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല': മൗലാനാ അർഷദ്...
3 Jun 2025 7:42 AM GMTചാരവൃത്തിയെന്ന് സംശയം; പാകിസ്താനിലേക്ക് കടക്കാന്‍ നാഗ്പൂര്‍ യുവതി...
3 Jun 2025 7:27 AM GMTകൊച്ചി കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
3 Jun 2025 7:26 AM GMTസ്കൂള്‍ പ്രവേശനോല്സവത്തില് മുഖ്യാതിഥി പോക്സോ കേസ് പ്രതി; വിശദീകരണം...
3 Jun 2025 7:21 AM GMT