Sub Lead

പെരുന്നാള്‍ദിനത്തില്‍ ഉമ്മയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

പെരുന്നാള്‍ദിനത്തില്‍ ഉമ്മയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ മലയാളി വാഹനാപകടത്തില്‍ മരിച്ചു
X
ഉമ്മുല്‍ഖുവൈന്‍: പെരുന്നാള്‍ദിനത്തില്‍ റോഡരികില്‍വച്ച് നാട്ടിലുള്ള ഉമ്മയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെവാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി ടി ജസീ(32)മാണ് മരിച്ചത്. റിട്ട. ഡിവൈഎസ് പി ടി ടി അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകനാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജസീം റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ടുവന്ന മറ്റൊരു വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദുബയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ജസീം, കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. ദുബയ് റാഷിദിയയിലാണ് താമസം. ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യ: സീനത്ത്. മക്കള്‍: യമിന്‍ മരക്കാര്‍, ഫില്‍ഷ.

Next Story

RELATED STORIES

Share it