Sub Lead

സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു; ഓടിച്ചെന്ന് എണീപ്പിക്കാന്‍ ശ്രമിച്ച് മകന്‍

സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു; ഓടിച്ചെന്ന് എണീപ്പിക്കാന്‍ ശ്രമിച്ച് മകന്‍
X

കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു. സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കോട്ടക്കലില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു അപകടം. കോട്ടക്കലിലെ സ്വാഗതമാട് വച്ചായിരുന്നു അപകടം. സ്വാഗതമാട് സ്വദേശിയായ ബദരിയ (32), മകന്‍ എമിര്‍ മുഹമ്മദിനെ പാലത്തറയിലെ അംഗനവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിന്നിലൂടെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. അപകടത്തിന് തൊട്ടുപിന്നാലെ പരിഭ്രാന്തനായ കുട്ടി മാതാവിനടുത്തേക്ക് ഓടുന്നതും പിടിച്ചെണീപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. ബദരിയയുടെ മുഖത്തും എല്ലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബദരിയ അപകടനില തരണംചെയ്തതായാണ് വിവരം. കല്ലായി സ്വദേശികളുടേതാണ് അപകടത്തിനിടയാക്കിയ കാറ്.

Next Story

RELATED STORIES

Share it