Sub Lead

''പാകിസ്താന്‍ പൗരനെന്ന് ഇന്ത്യ, തങ്ങളുടെ പൗരനല്ലെന്ന് പാകിസ്താന്‍''; പത്തുവര്‍ഷമായി ജയിലില്‍ തുടര്‍ന്ന് 76കാരന്‍

പാകിസ്താന്‍ പൗരനെന്ന് ഇന്ത്യ, തങ്ങളുടെ പൗരനല്ലെന്ന് പാകിസ്താന്‍; പത്തുവര്‍ഷമായി ജയിലില്‍ തുടര്‍ന്ന് 76കാരന്‍
X

ഹൈദരാബാദ്: പാകിസ്താന്‍ പൗരനെന്ന് ഇന്ത്യയും ഇന്ത്യക്കാരനെന്ന് പാകിസ്താനും പറയുന്ന രണ്ടുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നതായി റിപോര്‍ട്ട്. ഹൈദരാബാദിലെ ചെര്‍ളപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഷേര്‍ അലി കേശ്‌വാനി എന്ന 76കാരനാണ് ഇതില്‍ ഒരാള്‍. പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ വെറുതെവിട്ടെങ്കിലും പത്തുവര്‍ഷമായി ജയിലില്‍ തുടരുകയാണ് ഷേര്‍ അലി കേശ്‌വാനി.

2004ല്‍ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ചാരപ്പണികേസിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. പക്ഷെ, 2015ല്‍ കോടതി വെറുതെവിട്ടു. ഇയാള്‍ പാകിസ്താന്‍ പൗരനാണെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ കേശ്‌വാനിക്കും കഴിഞ്ഞില്ല. ഇതാണ് ജയില്‍വാസം തുടരാന്‍ കാരണം.

അതേസമയം, 2018ല്‍ അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ മുഹമ്മദ് നാസര്‍ എന്ന 53കാരന്‍ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിലുണ്ട്. ഗുജറാത്തിലെ ഭൂജ് ജില്ലയിലെ അതിര്‍ത്തിയില്‍ നിന്നും 2013 നവംബറിലാണ് ഇയാളെ അതിര്‍ത്തി രക്ഷാസേന അറസ്റ്റ് ചെയ്തത്. ഹൈദരാബാദില്‍ യുനാനി ഡോക്ടറായിരുന്ന ഇയാള്‍ അവിടെ നിന്ന് വിവാഹവും കഴിച്ചിരുന്നു. ഇയാളെ പിടികൂടിയതിന് ശേഷം ഫോറിനേഴ്‌സ് നിയമപ്രകാരം കേസെടുത്തെങ്കിലും നമ്പള്ളി കോടതി അത് റദ്ദാക്കി. വ്യാജരേഖ ചമച്ച് യുനാനി ചികില്‍സ നടത്തിയതിന് അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. ഇയാള്‍ പാകിസ്താന്‍ പൗരനാണെന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. പാന്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സും ആധാറും ബാങ്ക് അക്കൗണ്ടുമുള്ളയാളെ പാകിസ്താന്‍ പൗരനമെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, 2018ല്‍ ശിക്ഷ കഴിഞ്ഞിട്ടും ഇയാളെ ജയിലില്‍ ഇട്ടിരിക്കുകയാണ്. ഇയാളെ തിരികെ കൊണ്ടുപോവണമെന്ന് ഇന്ത്യ പാകിസ്താനോട് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ തങ്ങളുടെ പൗരനല്ലെന്നാണ് പാകിസ്താന്‍ പറയുന്നത്.

Next Story

RELATED STORIES

Share it