Sub Lead

വിസില്‍ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവര്‍ത്തിക്കുന്നു: ഫാ. യൂജിന്‍ പെരേര

സമരം മൂലമുണ്ടായ 100 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണക്കമ്പനിയായ വിസില്‍ സര്‍ക്കാരിന് ശനിയാഴ്ച കത്ത് നല്‍കിയിരുന്നു.

വിസില്‍ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവര്‍ത്തിക്കുന്നു: ഫാ. യൂജിന്‍ പെരേര
X

തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലം നഷ്ടമുണ്ടായത് നികത്തണമെന്ന് ആവശ്യമുന്നയിച്ച വിസിലിന്റെ കത്തിനെതിരേ ഫാ യൂജിന്‍ പെരേര. വിസില്‍ അദാനിയുടെ ഇടനിലക്കാരനും കിങ്കരനുമായി പ്രവര്‍ത്തിക്കുകയാണെന്നും ഇതു കൊണ്ടൊന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പേടിപ്പിക്കാന്‍ നോക്കണ്ട മൽസ്യത്തൊഴിലാളികള്‍ക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ആര് നികത്തുമെന്നും അദ്ദേഹം ചോദിച്ചു.

സമരം മൂലമുണ്ടായ 100 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണക്കമ്പനിയായ വിസില്‍ സര്‍ക്കാരിന് ശനിയാഴ്ച കത്ത് നല്‍കിയിരുന്നു. സപ്തംബര്‍ 30 വരെ നഷ്ടം 78.70 കോടി, പലിശ ഇനത്തില്‍ നഷ്ടം 19 കോടിയാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നു.

2023 മെയ് മാസത്തില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിടും എന്ന് അദാനി ​ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മൽസ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചതെന്നാണ് അദാനി ​ഗ്രൂപ്പ് പ്രചരിപ്പിക്കുന്നത്. അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ സര്‍ക്കാരിലേക്ക് നഷ്ടപരിഹാരം നല്‍കേണ്ടതായിട്ടുണ്ട്. ഈ സാഹചര്യം മറികടക്കാനുള്ള നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it