- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വരവര റാവുവിന് വീണ്ടും ജാമ്യം നിഷേധിച്ചു; വീഡിയോ കോള്‍ വഴി വൈദ്യപരിശോധനയാവാമെന്ന് കോടതി

മുംബൈ: ഭീമാ കൊറെഗാവ് കേസില്‍ രണ്ട് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന വിപ്ലവ കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിന് വീണ്ടും ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആവശ്യമെങ്കില്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ക്ക് പരിശോധന നടത്താമെന്നും കോടതി പറഞ്ഞു. നിരവധി അസുഖങ്ങള്‍ കാരണം അവശനിലയിലാണെന്നും ആരോഗ്യം അതിവേഗം വഷളാവുകയാണെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജെയ്സിങ് വാദിച്ചെങ്കിലും ഹൈക്കോടതി കനിഞ്ഞില്ല. 'അദ്ദേഹം കിടപ്പിലാണ്. ഡയപ്പറാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിനു മൂത്രം നിയന്ത്രിക്കാനാവുന്നില്ല. കത്തീറ്റര്‍ നീക്കം ചെയ്തിട്ടില്ല. നീതിയില്‍ നിന്ന് ഒളിച്ചോടുകയാണോയെന്നും അഭിഭാഷക ചോദിച്ചു.
സാധ്യമെങ്കില്‍ ഇന്നുതന്നെ വീഡിയോ കോള്‍ ക്രമീകരിക്കണമെന്നും നവംബര്‍ 17ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 'വരവര റാവുവിന്റെ നിലവിലെ അവസ്ഥ വിലയിരുത്താന്‍ വീഡിയോ മെഡിക്കല്‍ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. എല്ലാവരും അതിനു സമ്മതിക്കുകയാണെങ്കില്‍ ജൂലൈ 30ന് റിപോര്‍ട്ട് നല്‍കിയ നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഡിയോ കണ്‍സള്‍ട്ടേഷന്‍ ഇന്ന് അല്ലെങ്കില്‍ നാളെ രാവിലെ ക്രമീകരിക്കാം''-കോടതി പറഞ്ഞു.
80 വയസ്സുള്ള കവി വരവര റാവുവിനെ 2018 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വര്‍ഷങ്ങളോളം വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന യുഎപിഎ ചുമത്തി. അനാരോഗ്യമുണ്ടായിട്ടും തുടര്‍ച്ചയായി തടവിലിടുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മുംബൈയ്ക്കു സമീപമുള്ള തലോജ ജയിലിലാണ് വരവര റാവുവിനെ തടങ്കലിലടച്ചിട്ടുള്ളത്. കൂട്ടുപ്രതിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി അഭിഭാഷകരെ വിളിച്ച് റാവുവിന് കടുത്ത ആരോഗ്യപ്രശ്‌നമുണ്ടെന്ന് അറിയിച്ചിരുന്നതായും ഇന്ദിരാ ജെയ്സിങ് പറഞ്ഞു. വരവര റാവുവിനെ തലോജ ജയിലില്‍ നിന്ന് നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നത് അടിയന്തര ആശ്വാസം നല്‍കും. ഇത്രയും ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരാളെ ചികില്‍സിക്കാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ തലോജ ജയിലില്‍ ഇല്ല. അദ്ദേഹം കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണം. ഈ അവസ്ഥയില്‍ അദ്ദേഹത്തെ വിചാരണ നടത്താന്‍ പോലും കഴിയില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.
2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് തലോജ ജയിലായിരുന്നു. ജാമ്യമാണ് നിയമമെന്നും ജയില്‍ അപവാദമാണെന്നും ആവര്‍ത്തിച്ച കോടതി ഗോസ്വാമിക്ക് ഇന്നലെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐഎ)യാണ് കേസന്വേഷിക്കുന്നത്. 2017 ഡിസംബര്‍ 31ന് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും പിറ്റേന്ന് ഭീമാ കൊറെഗാവ് യുദ്ധസ്മാരകത്തിന് സമീപം അക്രമത്തിന് കാരണമായെന്നുമാണ് പോലിസ് ആരോപിക്കുന്നത്. മാത്രമല്ല, സംഘാടകരായ എല്‍ഗാര്‍ പരിഷത്തിനു മാവോവാദികളുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് വരവര റാവുവും മറ്റ് ഒമ്പതുപേരെയും അറസ്റ്റ് ചെയ്തത്. വിപ്ലവ എഴുത്തുകാരുടെ വീരസം എന്ന കൂട്ടായ്മയുടെ തലവനായ വരവര റാവു ആരോപണം ശക്തമായി നിഷേധിച്ചിരുന്നു.
Activist Varavara Rao Denied Bail; "He's Bedridden," Family Had Pleaded
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോക്ക് ക്ലബ്ബ് ഫുട്ബോള് ലോകകപ്പ് കളിക്കാന്...
21 May 2025 9:30 AM GMTഏയ്ഞ്ചല് ഡി മരിയ ക്ലബ്ബ് ഫുട്ബോളില് നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില് പുതുചരിത്രമെഴുതി ക്രിസ്റ്റല് ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല് ഇന്ന് തിരിച്ചെത്തുന്നു; ആര്സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള് യോഗ്യതാ മല്സരം; അര്ജന്റീനന് ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT