Sub Lead

അമൃതാ സുരേഷിന്റെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് അമൃത സുരേഷ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

അമൃതാ സുരേഷിന്റെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍
X

കൊച്ചി: സിനിമാ നടന്‍ ബാല അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് മുന്‍ ഭാര്യ അമൃത സുരേഷ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് ബാലയെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കടവന്ത്ര പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലക്കെതിരേ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. തന്നെയും മകളെയും ബാല ശാരീരികമായി ഉപദ്രവിച്ചതായും അമൃതാ സുരേഷിന്റെ പരാതി പറയുന്നു. ബാലയും അമൃതാസുരേഷും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് നിരവധി വീഡിയോകള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ബാല പോസ്റ്റ് ചെയ്തിരുന്നു. മകളെയും തന്നെയും ബാല പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it