Sub Lead

നടന്‍ ഡല്‍ഹി ഗണേശ് അന്തരിച്ചു; നിരവധി മലയാള സിനിമകളും അഭിനയിച്ച താരം

ധ്രുവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

നടന്‍ ഡല്‍ഹി ഗണേശ് അന്തരിച്ചു; നിരവധി മലയാള സിനിമകളും അഭിനയിച്ച താരം
X

ചെന്നൈ: ചലചിത്ര നടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. 1944 ആഗസ്റ്റ് 1ന് ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ കെ ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.

നായകന്‍ (1987), മൈക്കിള്‍ മദന കാമ രാജന്‍ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഡല്‍ഹി ഗണേഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു. രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ഗണേഷിന് 1979ല്‍ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്.

ധ്രുവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

Next Story

RELATED STORIES

Share it