- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഗോഡ്‌സെ ഒന്നിനും കൊള്ളാത്ത ആര്‍എസ്എസ്സുകാരന്‍'; സംഘപരിവാറിനെതിരേ ആഞ്ഞടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്
നാഥുറാം ദേശസ്‌നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളും രംഗത്തെത്തി.
ചെന്നൈ: നാഥുറാം ഗോഡ്‌സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍എസ്എസുകാരനുമാണെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലാണ് നാഥുറാം ഗോഡ്‌സെക്കും ആര്‍എസ്എസ്സിനും എതിരായ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
#NathuramGodse was a coward, a terrorist, an RSS loser and a murderer. May his memory and name always make us as Indians feel deeply ashamed. Gandhiji Amar Rahe.
— Siddharth (@Actor_Siddharth) January 30, 2021
നാഥുറാമിന്റെ ഓര്‍മ്മകളിലും, പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ അപമാനം തോന്നണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. 'ഗാന്ധിജി അമര്‍ രഹേ' എന്ന വാചകത്തോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.
സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. മൂവായിരത്തിലധികം പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം നാഥുറാം ദേശസ്‌നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളും രംഗത്തെത്തി. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍എസ്എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.
ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെക്കെതിരെയും സംഘപരിവാറിനെതിരെയും നേരത്തെയും രൂക്ഷനിലപാടുകളുമായി സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍ ശക്തമായ പ്രതികരണവുമായി സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്തവര്‍ സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് സിദ്ധാര്‍ത്ഥ് ചോദിച്ചു.