Sub Lead

നടിയെ ആക്രമിച്ച കേസ്; ചെമ്പന്‍ വിനോദും ആഷിഖ് അബുവും രഞ്ജു രഞ്ജിമാരും സാക്ഷികള്‍

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലിസ് നിഗമനം.

നടിയെ ആക്രമിച്ച കേസ്; ചെമ്പന്‍ വിനോദും ആഷിഖ് അബുവും രഞ്ജു രഞ്ജിമാരും സാക്ഷികള്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സംവിധായകന്‍ ആഷിഖ് അബുവും നടന്‍ ചെമ്പന്‍ വിനോദും രഞ്ജു രഞ്ജിമാരും ഉള്‍പ്പടെ 102 സാക്ഷികള്‍. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പോലിസ് നിഗമനം.

നടിയെ ആക്രമിച്ച കേസിന്റെ മുഖ്യ തെളിവായ വിഡിയോ ദൃശ്യം ദിലീപ് കണ്ടിട്ടുണ്ട് എന്നും അതിന്റെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും അധിക കുറ്റപത്രത്തില്‍ പറയുന്നു. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. മഞ്ജു വാര്യര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ എന്നിവരും സാക്ഷികളാണ്. നടി കാവ്യ മാധവന്‍, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ, ദിലീപിന്റെ വീട്ടിജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെയും സാക്ഷി ചേര്‍ത്തിട്ടുണ്ട്.

ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള ബന്ധത്തില്‍ തെളിവ് ലഭിച്ചെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ടെന്നതിനും തെളിവ് കിട്ടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ദൃശ്യങ്ങള്‍ പള്‍സര്‍ സുനി വഴിയാണോ അതോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയാണോ ദിലീപിന് ലഭിച്ചതെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it