- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ്‌കുമാറിന്റെ സെക്രട്ടറിക്ക് നോട്ടിസ്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയ്ക്ക് പോലിസിന്റെ നോട്ടിസ്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ചോദ്യംചെയ്യാനായി ബേക്കല്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് ആവശ്യപ്പെട്ടത്. രണ്ടുദിവസത്തിനകം ഹാജരാവണമെന്നാണ് നോട്ടിസില്‍ വ്യക്തമാക്കുന്നത്.
2020 ജനുവരി 24ന് പ്രദീപ് കുമാര്‍ കാസര്‍കോട് ബേക്കലില്‍ എത്തിയ ശേഷം കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുത്തു. നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണുകയും നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിന്‍ ലാലിനെ ഫോണ്‍ വിളിച്ചെങ്കിലും വഴങ്ങുന്നില്ലെന്ന് ഉറപ്പായതോടെ മടങ്ങി.
വിപിന്റെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പോലിസ് ഒന്നരമാസത്തിനു ശേഷമാണ് പ്രതിയെ മനസ്സിലാക്കിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവറുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. നേരത്തേ, നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്കു വേണ്ടി ജയിലില്‍നിന്ന് കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു.
Actress assault case: Notice to Ganesh Kumar's secretary who threatened apologist
RELATED STORIES
സിനിമയിലെ വയലന്സ് സമൂഹത്തെ സ്വാധീനിക്കുന്നു: ഹൈക്കോടതി
18 March 2025 8:26 AM GMTസ്വര്ണ വില സര്വകാല റെക്കോര്ഡില്; പവന് 66,000 രൂപ കടന്നു
18 March 2025 8:20 AM GMTമുസ് ലിംകള്ക്കെതിരേ വര്ഗീയ പരാമര്ശം; സിപിഎം നേതാവ് എം ജെ...
18 March 2025 8:03 AM GMTപത്തനംതിട്ട കലക്ട്രേറ്റിന് ബോംബ് ഭീഷണി
18 March 2025 7:38 AM GMTകളഞ്ഞു കിട്ടിയ എടിഎം കാര്ഡില് നിന്ന് പണം തട്ടിയ ബിജെപി ബ്ലോക്ക്...
18 March 2025 7:24 AM GMTഹിസ്ബുള്ളയോട് അനുഭാവം; യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക
18 March 2025 7:05 AM GMT