- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പോലിസ്
കൊച്ചിയിലെ വിചാരണക്കോടതിയിലാണ് ഇത് സംബന്ധിച്ച് പോലിസ് അപേക്ഷ നല്‍കിയിരിക്കുന്നത്.അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.കൊച്ചിയിലെ വിചാരണക്കോടതിയിലാണ് ഇത് സംബന്ധിച്ച് പോലിസ് അപേക്ഷ നല്‍കിയിരിക്കുന്നത്.അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു,സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ പുതിയ വിവരങ്ങളാണെന്നും ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുകയും തുടരന്വേഷണം വേണമെന്ന നിലപാടിലേക്ക് എത്തുകയും ചെയ്തിരിക്കുന്നത്.നിലവില്‍ കേസില്‍ 150 ഓളം സാക്ഷികളാണുള്ളത്. ഇതില്‍ ഭൂരിഭാഗം സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവും നിലനില്‍ക്കുന്നുണ്ട്.
RELATED STORIES
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMTഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട് (വീഡിയോ)
23 Jun 2025 4:57 PM GMT