- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയുടെ പരാതി; കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം; ആരോപണങ്ങള്‍ തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ നടനും എം.എല്‍.എയുമായി മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. എറാണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആലുവ സ്വദേശിയായ നടി 2024 ഓഗസ്റ്റ് 29-നാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 30-ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്‍കിയ പരാതി. 2010-ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.
സംഭവത്തിന്റെ കാലപ്പഴക്കം കേസില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ പോലിസിന് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും പരാതിക്കാരുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യ തെളിവുകളും ഇവരെ ഒരുമിച്ചുകണ്ട സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
എറണാകുളം മരട് പോലിസാണ് ആദ്യം ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
അതോടെ ആരോപണം ഉന്നയിച്ച നടി പരാതിയില്‍ നിന്ന് പിന്നോട്ട് പോയത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിക്കുകയും കൃത്യമായി തെളിവുകള്‍ ശേഖരിക്കുകയുമാണ് പ്രത്യേക അന്വേഷണ സംഘം ചെയ്തത്. ഇതോടെ പരാതിയില്‍ നിന്ന് പിന്മാറുന്നില്ലെന്നും മനസിക സമ്മര്‍ദം മൂലമാണ് പരാതി പിന്‍വലിക്കാന്‍ ഒരുങ്ങിയതെന്നും നടി നിലപാട് സ്വീകരിക്കുകയായിരുന്നു.
RELATED STORIES
ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ചിറകറ്റ് കിവികള്‍
9 March 2025 4:24 PM GMTസുനിത വില്യംസും വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു; ലാന്‍ഡിങ് തിയ്യതി...
9 March 2025 4:07 PM GMT''മൂന്നു പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് അരലക്ഷം സമ്മാനം;...
9 March 2025 3:54 PM GMTകോവിഡ് പിഴവുകള്‍ക്ക് ചൈന ഉത്തരവാദിയാണെന്ന് യുഎസ് കോടതി; 24,00 കോടി...
9 March 2025 3:43 PM GMTഭൂഗര്‍ഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി...
9 March 2025 3:25 PM GMTതൂഫാനുല്‍ അഖ്സയ്ക്ക് ശേഷം 78,000 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റു
9 March 2025 3:14 PM GMT