Sub Lead

അഡ്ജസ്റ്റ്‌മെന്റ് ഖേദപ്രകടനം; വിമര്‍ശിക്കുന്നവര്‍ മുസല്‍മാനെങ്കില്‍ സുഡാപ്പിയാക്കുന്നുമെന്ന് അന്‍വര്‍

അഡ്ജസ്റ്റ്‌മെന്റ് ഖേദപ്രകടനം; വിമര്‍ശിക്കുന്നവര്‍ മുസല്‍മാനെങ്കില്‍ സുഡാപ്പിയാക്കുന്നുമെന്ന് അന്‍വര്‍
X

മലപ്പുറം: സ്വര്‍ണക്കടത്ത്-ഹവാല പണം വിഷയത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ദി ഹിന്ദു പത്രം നടത്തിയ ഖേദപ്രകടനം അഡ്ജസ്റ്റ്‌മെന്റാണെന്ന് പി വി അന്‍വര്‍ എംഎല്‍.എ പി ആര്‍ ഏജന്‍സി ഉള്‍പ്പെടുത്താന്‍ എഴുതിനല്‍കിയെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇന്നലെ രാവിലെ ഇറങ്ങിയ പത്രമാണ്. ഇന്ന് ഉച്ചവരെ എവിടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. ഇത് കള്ളക്കളിയാണെന്നറിയില്ലേ. ഇന്റര്‍വ്യൂ റെക്കോഡ് ചെയ്യാറുണ്ട്. മുഖ്യമന്ത്രിയുടെ അഭിമുഖം പുറത്തുവിടാന്‍ തയ്യാറാവണമെന്ന് ഹിന്ദു പത്രത്തെ വെല്ലുവിളിക്കുന്നു. ഇത്ര വലിയ രാഷ്ട്രീയ പ്രതിസന്ധിയാവുമെന്ന് കരുതിയില്ല. അപ്പോള്‍ യഥാര്‍ഥ സ്വഭാവം പുറത്തുവന്നതാണ്. എന്നെ കുറ്റവാളിയാക്കുന്ന സമയത്തും ഇതേ രീതിയില്‍ പറഞ്ഞിരുന്നു. പിടിക്കപ്പെട്ട സ്വര്‍ണം ആര്‍ക്കും വേണ്ടി, എന്തിനു വേണ്ടി കൊണ്ടുവന്നു എന്ന് അന്വേഷിക്കേണ്ടതല്ലേ. ഏത് ജില്ലക്കാരനാണെന്ന് കണ്ടെത്തേണ്ടേ. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെയല്ലല്ലോ ഉണ്ടായത്. അന്നും മലപ്പുറം ജില്ലയെ കുറിച്ച് പറഞ്ഞിരുന്നല്ലോ. എന്നെ വര്‍ഗീയവാദിയാക്കാനാണ് ശ്രമിച്ചത്. എത്ര ഹൈന്ദവ വിശ്വാസികളെ ഇവര്‍ സംഘിയാക്കിയിട്ടുണ്ട്. വിമര്‍ശിക്കുന്നവരെ ഹിന്ദുവാണെങ്കില്‍ സംഘിയും മുസല്‍മാനാണെങ്കില്‍ ജമാഅത്തെ ഇസ് ലാമിയും സുഡാപ്പിയുമാക്കുകയാണ്. മുഖ്യമന്ത്രിക്ക് വാര്‍ത്താസമ്മേളനം വിളിക്കാന്‍ എന്തിനാണ് ഒരു പി ആര്‍ ഏജന്‍സി. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടണം. കേരളത്തില്‍ ഒരുുപാട് മാധ്യമങ്ങളുണ്ടല്ലോ. അവര്‍ക്ക് മുന്നില്‍ പറയാത്തത് ചോദ്യങ്ങളുണ്ടാവുമെന്നതിനാലാണ്. കേന്ദ്രത്തിലെ ബിജെപി നേതാക്കളെ സംതൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് മുസ് ലിംകളോടുള്ള വിരോധം തെളിയിക്കാനുള്ള ഉപകരണമായാണ് ഉപയോഗിച്ചത്. അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണിതെന്നും അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it