Sub Lead

നവീന്‍ ബാബു ആത്മഹത്യ ചെയ്തതാവാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

നവീന്‍ ബാബുവിന്റെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെയോ മര്‍ദ്ദനമേറ്റതിന്റെയോ അടയാളങ്ങളോ പരിക്കുകളോ ഇല്ല.

നവീന്‍ ബാബു ആത്മഹത്യ ചെയ്തതാവാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാവാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പുലര്‍ച്ചെ നാലരക്കും അഞ്ചരക്കും ഇടയില്‍ മരണം നടന്നിരിക്കാമെന്നാണ് റിപോര്‍ട്ട് പറയുന്നത്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെയോ മര്‍ദ്ദനമേറ്റതിന്റെയോ അടയാളങ്ങളോ പരിക്കുകളോ ഇല്ല. കൂടാതെ രാസപരിശോധനയില്‍ ശരീരത്തില്‍ എന്തെങ്കിലും അപകടകാരികളായ രാസവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്താനായില്ല. മരണം നടന്നു കഴിഞ്ഞ് ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പരിശോധിച്ചാണ് മരണസമയം ഡോക്ടര്‍മാര്‍ തീരുമാനിക്കുക.

പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. ദിവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it