Sub Lead

ഷുക്കൂർ വധക്കേസ് അന്വേഷണ അട്ടിമറി: സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.ടിപി ഹരീന്ദ്രന്‍

ഷുക്കൂർ വധക്കേസ് അന്വേഷണ അട്ടിമറി: സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.ടിപി ഹരീന്ദ്രന്‍
X

കണ്ണൂര്‍: അരിയില്‍ ഷുക്കൂർ വധക്കേസ് അന്വേഷണം അട്ടിമറിച്ചത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ.ടിപി ഹരീന്ദ്രന്‍ പറഞ്ഞു.അട്ടിമറി നടത്തിയതിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന് അന്വേഷിക്കണം. കേസ് അട്ടിമറിച്ചെങ്കിൽ അവർ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടണം. എം വി ജയരാജന് എന്തും പറയാം. കൊന്നത് സി പി എം ആണന്ന് ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം.സിബിഐ അന്വേഷണം ആണ് ആവശ്യപ്പെടുന്നത്. സി ബി ഐ അന്വേഷണം വന്നാൽ അത് ഒരു പക്ഷേ കുഞ്ഞാലിക്കുട്ടിക്ക് തന്നെ നല്ലതായിരിക്കും. .ഇടപെടൽ നടത്തിയില്ലെങ്കിൽ അത് തെളിയിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് ഒരു അവസരമാകും. പോലിസ് അന്വേഷണം ആര് അട്ടിമറിച്ചു എന്നത് പ്രശ്നമാണ്. ആരും അട്ടിമറിച്ചില്ലെങ്കിൽ CBI യുടെ അടുത്ത് പോകേണ്ടതില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന് കണ്ടപ്പോഴാണ് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it