Sub Lead

താങ്ങാവുന്ന ചെലവിലുള്ള ചികിത്സ മൗലിക അവകാശമെന്ന് സുപ്രിം കോടതി

സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കുകയോ വേണമെന്ന് ജസ്റ്റിസുമായ അശോക് ഭൂഷണന്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

താങ്ങാവുന്ന ചെലവിലുള്ള ചികിത്സ മൗലിക അവകാശമെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: താങ്ങാവുന്ന ചെലവിലുള്ള ചികില്‍സ പൗരന്റെ മൗലിക അവകാശമാണെന്ന് സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കുകയോ വേണമെന്ന് ജസ്റ്റിസുമായ അശോക് ഭൂഷണന്‍, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

മിതമായ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ ഏതെങ്കിലും വിധത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഇത് കോവിഡിനെതിരായ ലോകമഹായുദ്ധമാണ്. അതിനാല്‍ തന്നെ കോവിഡിനെതിരായ മഹായുദ്ധത്തില്‍ സര്‍ക്കാര്‍ പൊതുപങ്കാളിത്വം ആവശ്യമാണെന്നും കോടതി പറഞ്ഞു.

ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ആരോഗ്യത്തിനുള്ള അവകാശത്തില്‍ മിതമായ നിരക്കിലുള്ള ചികിത്സയും ഉള്‍പ്പെടുന്നു. താങ്ങാവുന്ന ചികിത്സാ ചിലവിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു.


Next Story

RELATED STORIES

Share it