Sub Lead

ഡല്‍ഹിയില്‍ അഫ്ഗാന്‍ വംശജനെ വെടിവച്ചുകൊന്നു; പോലിസ് ചാരനെന്ന് ആരോപണം(വീഡിയോ)

നാദിര്‍ ഷായ്ക്ക് ദുബയില്‍ ബിസിനസ്സ് ഉണ്ടായിരുന്നുവെന്നും ഇയാള്‍ക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു. അതേസമയം, ഡല്‍ഹിയിലെ മുതിര്‍ന്ന പോലിസുദ്യോഗസ്ഥരുമായി ബന്ധമുള്ള ഒരു പോലിസ് ഇന്‍ഫോര്‍മറാണ് ഇയാളെന്ന് പ്രദേശവാസികളെ ഉദ്ദരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ അഫ്ഗാന്‍ വംശജനെ വെടിവച്ചുകൊന്നു; പോലിസ് ചാരനെന്ന് ആരോപണം(വീഡിയോ)
X

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ അഫ്ഗാന്‍ വംശജനായ ജിം ഉടമയെ വെടിവച്ചു കൊന്നു. ഗ്രേറ്റര്‍ കൈലാഷ്-ഒന്ന് കോളനിയിലെ തിരക്കേറിയ റോഡില്‍ വച്ചാണ് ചിത്തരഞ്ജന്‍ പാര്‍ക്കില്‍ താമസിച്ചിരുന്ന അഫ്ഗാന്‍ വംശജനായ നാദിര്‍ ഷാ(35)യെ വെടിവച്ചുകൊന്നത്. നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10.40ഓടെയാണ് സംഭവം. ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയി ഗ്രൂപ്പിലെ ഗോള്‍ഡി ബ്രാറിന്റെ അടുത്ത സഹായിയായ രോഹിത് ഗോദര കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു.

ഷര്‍ട്ട് ധരിച്ച ഒരാള്‍ രണ്ടുപേരുടെ അടുത്തെത്തി വെടിയുതിര്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പുരുഷന്മാരില്‍ ഒരാള്‍ ചാടിരക്ഷപ്പെടുന്നതിനിടെ അക്രമി നാദി ഷായ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇഥിനുശേഷം മീറ്ററുകള്‍ അകലെ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളിലേക്ക് അക്രമി ചാടി രക്ഷപ്പെടുന്നു. ആറ് മുതല്‍ എട്ട് തവണ വരെ ഇയാള്‍ വെടിയുതിര്‍ത്തതായി പോലിസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. ഷായെ ഉടന്‍ തന്നെ മാക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

'അക്രമികള്‍ ഇരുചക്രവാഹനത്തില്‍ വന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു-ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) അങ്കിത് ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നാദിര്‍ ഷായ്ക്ക് ദുബയില്‍ ബിസിനസ്സ് ഉണ്ടായിരുന്നുവെന്നും ഇയാള്‍ക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു. അതേസമയം, ഡല്‍ഹിയിലെ മുതിര്‍ന്ന പോലിസുദ്യോഗസ്ഥരുമായി ബന്ധമുള്ള ഒരു പോലിസ് ഇന്‍ഫോര്‍മറാണ് ഇയാളെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it