Sub Lead

താലിബാന്‍ മുന്നേറ്റം: ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് അഫ്ഗാന്‍

താലിബാനുമായി ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാവിയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു

താലിബാന്‍ മുന്നേറ്റം: ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് അഫ്ഗാന്‍
X
കാബൂള്‍/ന്യൂഡല്‍ഹി: വിദേശ സൈനിക പിന്‍മാറ്റത്തിനു പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ പോരാളികള്‍ പിടിമുറുക്കുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതിനിടെ, താലിബാനുമായി ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാവിയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കാമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു. എന്നാല്‍, സഹായം തേടുന്നത് സൈനികരെ അയയ്ക്കുന്നതില്‍ ഉള്‍പ്പെടുന്നില്ലെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിലായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


ആഗസ്ത് അവസാനത്തോടെ രണ്ട് ദശാബ്ദക്കാലം നീണ്ടുനിന്ന യുദ്ധത്തിന് അറുതിവരുത്തി യുഎസ് അഫ്ഗാനില്‍നിന്നു പിന്‍മാറ്റം ആരംഭിച്ചതിനുപിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഇരു താലിബാനും സര്‍ക്കാര്‍ സൈന്യവും കടുത്ത ഏറ്റുമുട്ടലാണ് നടത്തിവരുന്നത്. ഇതിനിടെ താലിബാന്റെയും അഫ്ഗാന്‍ സര്‍ക്കാറിന്റേയും പ്രതിനിധികള്‍ സമാധാന ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.

എന്നാല്‍, ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഏറെക്കുറെ പരാജയത്തിന്റെ വക്കിലാണെന്നും താലിബാന്‍ ഇപ്പോള്‍ പൂര്‍ണമായ സൈനിക വിജയത്തിലാണെന്ന് തോന്നുന്നതായും എഎഫ്പി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'താലിബാനുമായുള്ള സമാധാന പ്രക്രിയയില്‍ തങ്ങള്‍ക്ക് ഇടം ലഭിക്കുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടെ സൈനിക സഹായം, കൂടുതല്‍ സൈനിക സഹായം തേടുന്ന ഒരു കാലം വരുമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ഫരീദ് മമുന്ദ്‌സായി എന്‍ഡിടിവിയോട് പറഞ്ഞു.

Next Story

RELATED STORIES

Share it