Sub Lead

ഭീകരാക്രമണ കേസുകളില്‍ കുറ്റവിമുക്തന്‍; 11 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഫഹീം അന്‍സാരി ജയില്‍ മോചിതനായി

'എന്നെ അറസ്റ്റുചെയ്യുമ്പോള്‍ മകള്‍ക്ക് മൂന്ന് വയസ്സായിരുന്നു. അവള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതം പുനര്‍നിര്‍മിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ അറസ്റ്റുചെയ്തതിനുശേഷം ആളുകള്‍ എന്റെ സഹോദരങ്ങള്‍ക്ക് ജോലി നല്‍കുന്നത് നിര്‍ത്തിയിരുന്നു.' അന്‍സാരി പറഞ്ഞു.

ഭീകരാക്രമണ കേസുകളില്‍ കുറ്റവിമുക്തന്‍;  11 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഫഹീം അന്‍സാരി ജയില്‍ മോചിതനായി
X

ന്യൂഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണത്തിന് സഹായിച്ചെന്ന കേസില്‍ ഒന്‍പത് വര്‍ഷം മുമ്പ് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും മറ്റൊരു കേസില്‍ ജയിലില്‍ കഴിയേണ്ടി വന്ന ഫഹീം അന്‍സാരി(49) ജയില്‍ മോചിതനായി. 11 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ബറേലി സെന്‍ട്രല്‍ ജയിലില്‍ നിന്ന് ബുധനാഴ്ച്ചയാണ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും മോചനത്തിന് ശേഷം കാണണമെന്ന് ആഗ്രഹിച്ച രണ്ട് പേര്‍ ജീവനോടെയില്ലെന്നത് ഏറെ സങ്കടകരമാണെന്ന് ഫഹീം അന്‍സാരി പറഞ്ഞു.

'26/11 കേസില്‍ എനിക്കു വേണ്ടി വാദിച്ച അഭിഭാഷകന്‍ ഷാഹിദ് അസ്മിയും ഞാന്‍ നിരപരാധിയാണെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞ എടിഎസ് മേധാവി ഹേമന്ത് കര്‍ക്കാരെയുമാണ് ഞാന്‍ കണ്ടുമുട്ടാന്‍ ആഗ്രഹിച്ചത്. ദുഖകരമെന്നു പറയട്ടെ, ഇരുവരും സായുധരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി കൊല്ലപ്പെട്ടു'. മോചിതനായ ശേഷം മുംബൈയിലെ ജംഇയ്യത്തെ ഉലമ ഓഫിസില്‍ എത്തിയ അന്‍സാരി പറഞ്ഞു.

2008 ഫെബ്രുവരിയില്‍ റാംപൂരിലെ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ ഉത്തര്‍പ്രദേശ് എസ്ടിഎഫ് ആണ് അന്‍സാരിയെ ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് ശേഷമാണ് 26/11 കേസിലും ഉള്‍പ്പെടുത്തിയത്. 26/11 കേസില്‍ 2010 മെയില്‍ കുറ്റമുക്തനാക്കപ്പെട്ടെങ്കിലും റാംപൂര്‍ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നു.

വ്യാജ പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട്, വ്യാജ ഇന്ത്യന്‍ െ്രെഡവിംഗ് ലൈസന്‍സുകള്‍, മുംബൈയുടെ ചില മാപ്പുകള്‍, പിസ്റ്റള്‍ എന്നിവ കൈവശം വെച്ചെന്ന് ആരോപിച്ചും അന്‍സാരിക്കെതിരെ കേസെടുത്തു. വ്യാജ രേഖകള്‍ കൈവശം വെച്ചതിന് അന്‍സാരി കുറ്റക്കാരനാണെന്ന് റാംപൂര്‍ കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നുവെങ്കിലും രാജ്യത്തിനെതിരേ യുദ്ധം ചെയ്തുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ തെളിവുകള്‍ കണ്ടെത്തിയില്ല. വ്യാജ രേഖകള്‍ കൈവശം വച്ചതിന് 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ഇതിനോടകം തന്നെ 11 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ബുധനാഴ്ച ജയില്‍ മോചിതനാക്കുകയായിരുന്നു.

ദുബായിലെ തന്റെ സുഹൃത്തുക്കള്‍ക്കായി വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ യുപി പോലിസ് തന്നെ ലഖ്‌നൗവില്‍ നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ഒരാഴ്ചയ്ക്ക് ശേഷം തന്നെ റാംപൂരില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അവര്‍ പറഞ്ഞതായും അന്‍സാരി പറഞ്ഞു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തത് എന്ന് പോലും പിടിയിലാകുന്ന സമയത്ത് അറിയില്ലായിരുന്നു എന്നും അന്‍സാരി പറഞ്ഞു.

'26/11 സംഭവത്തിന് എട്ട് മാസം മുമ്പ് ഞാന്‍ ജയിലിലായിരുന്നു. ഒരു ദിവസം എനിക്ക് 26/11 ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ ഒരു പത്ര വാര്‍ത്ത കണ്ടു. അത് എന്നെ ശരിക്കും തകര്‍ത്തു, 'അദ്ദേഹം പറഞ്ഞു.

അറസ്റ്റിനെത്തുടര്‍ന്ന് തന്നെ മുംബൈയിലെത്തിച്ചതായും മഹാരാഷ്ട്ര എടിഎസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. '26/11 ഭീകരാക്രമണത്തിന് വളരെ മുമ്പുതന്നെ യുപി എസ്ടിഎഫ് എന്നെ മഹാരാഷ്ട്ര എടിഎസിന് കൈമാറിയിരുന്നു. ഹേമന്ത് കര്‍ക്കരെ അന്ന് എടിഎസ് മേധാവിയായിരുന്നു. എനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്ന് അദ്ദേഹം യുപി പോലിസിനോട് പറഞ്ഞിരുന്നു. എന്നിട്ടും എനിക്കെതിരേ കേസെടുത്തു'. അന്‍സാരി പറഞ്ഞു.

യുപി കോടതി വിധിക്കെതിരേ പോരാടാനില്ലെന്നും സംസ്ഥാനത്തോട് പോരാടാനുള്ള വിഭവങ്ങള്‍ തനിക്കില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. എന്റെ കുടുംബം സാമ്പത്തികമായും മാനസികമായും തകര്‍ന്നിരിക്കുകയാണ്. കോളജില്‍ പഠിക്കുന്ന മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യം. ഞാന്‍ നിരപരാധിയാണെന്ന് എനിക്കും എന്റെ ദൈവത്തിനും അറിയാം. 'അന്‍സാരി പറഞ്ഞു.

'എന്നെ അറസ്റ്റുചെയ്യുമ്പോള്‍ അവള്‍ക്ക് മൂന്ന് വയസ്സായിരുന്നു. അവള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജീവിതം പുനര്‍നിര്‍മിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ അറസ്റ്റുചെയ്തതിനുശേഷം ആളുകള്‍ എന്റെ സഹോദരങ്ങള്‍ക്ക് ജോലി നല്‍കുന്നത് നിര്‍ത്തിയിരുന്നു.' അന്‍സാരി പറഞ്ഞു.




Next Story

RELATED STORIES

Share it