Sub Lead

ആര്യന്‍ ഖാന്‍ പുറത്തിറങ്ങി; ജയില്‍ മോചനം 4 ആഴ്ചകള്‍ക്കു ശേഷം

23 കാരനായ മകന്‍ ആര്യന്‍ ഖാന്‍ ഇന്നു 11 മണിയോടെയാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍നിന്നു മോചിതനായത്.

ആര്യന്‍ ഖാന്‍ പുറത്തിറങ്ങി; ജയില്‍ മോചനം 4 ആഴ്ചകള്‍ക്കു ശേഷം
X

മുംബൈ: ലഹരി മരുന്ന് കേസില്‍ വ്യാഴാഴ്ച ജാമ്യം ലഭിച്ച ബോളീവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയിലില്‍നിന്നു പുറത്തിറങ്ങി. 23 കാരനായ മകന്‍ ആര്യന്‍ ഖാന്‍ ഇന്നു 11 മണിയോടെയാണ് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍നിന്നു മോചിതനായത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി രേഖകള്‍ ജയിലില്‍ വൈകീട്ട് 5.30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ വൈകിയതോടെയാണ് കഴിഞ്ഞ ദിവസം ആര്യന്‍ ഖാന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. എല്ലാവര്‍ക്കും ഒരേ നിയമമാണെന്നും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. ഷാരുഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്.

ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ക്ക് 14 വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോടതി ജാമ്യ ഉത്തരവ് ഇറക്കിയത്.

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യന്‍ ഖാനെ പിറ്റേന്നാണ് എന്‍സിബി (നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ്് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

അതേസമയം, കേസില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ മുംബൈ പോലിസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനെതിരെ സമീര്‍ വാങ്കഡെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it