Sub Lead

ഹിന്ദി ടെക്‌സ്റ്റ് പുസ്തകങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശ് മെഡിക്കല്‍ കോളജുകളില്‍ ധന്വന്തരി പൂജ

മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് ഇക്കാര്യം അറിയിച്ചത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായ ധന്‍തേരാസ് ദിവസം ധന്വന്തരി പൂജ നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും നിര്‍ദേശം പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

ഹിന്ദി ടെക്‌സ്റ്റ് പുസ്തകങ്ങള്‍ക്ക് പിന്നാലെ  മധ്യപ്രദേശ് മെഡിക്കല്‍ കോളജുകളില്‍ ധന്വന്തരി പൂജ
X
ഭോപാല്‍: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ദീപാവലിക്ക് ധന്വന്തരി പൂജ നടത്തണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് ഇക്കാര്യം അറിയിച്ചത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായ ധന്‍തേരാസ് ദിവസം ധന്വന്തരി പൂജ നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും നിര്‍ദേശം പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

മധ്യപ്രദേശിനെ ആരോഗ്യമുള്ള സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായാണ് ധന്വന്തരി പൂജ നത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തിനു വേണ്ടിയാണ് ഈ പൂജ. ധന്‍തേരാസ് ദിവസമായ ഒക്ടോബര്‍ 22ന് എല്ലാ മെഡിക്കല്‍ കോളേജിലും ധന്വന്തരി പൂജ നടത്തണം. ഡോക്ടര്‍മാരും വിദ്യാര്‍ഥികളും രോഗികള്‍ക്കൊപ്പം നില്‍ക്കുന്നവരും ഉള്‍പ്പെടെ എല്ലാവരും പൂജയില്‍ പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് എംബിബിഎസ് പാഠപുസ്തകങ്ങളുടെ ഹിന്ദി പതിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് മെഡിക്കല്‍ കോളജുകളില്‍ ധന്വന്തരി പൂജ നടത്താനുള്ള തീരുമാനം.


Next Story

RELATED STORIES

Share it