Sub Lead

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡിജിപിയെ നിയമിക്കാവുന്ന ചട്ടം കൊണ്ടുവരുമെന്ന് ബംഗാള്‍ സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡിജിപിയെ നിയമിക്കാവുന്ന ചട്ടം കൊണ്ടുവരുമെന്ന് ബംഗാള്‍ സര്‍ക്കാര്‍
X

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാന പോലിസ് മേധാവിയെ നിയമിക്കാവുന്ന ചട്ടം കൊണ്ടുവരാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരൂമാനിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് ിന്നാലെയാണ് പശ്ചിമബംഗാളും ചട്ടം കൊണ്ടുവരാന്‍ പോവുന്നത്. പുതിയ ചട്ടം രൂപീകരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. നിലവില്‍ ആക്ടിങ് ഡിജിപിയാണ് ബംഗാളിലുളളത്. രാജീവ് കുമാര്‍ എന്നാണ് ഇയാളുടെ പേര്. അടുത്ത വര്‍ഷം രാജീവ് കുമാര്‍ വിരമിക്കും. പുതിയ ചട്ടം വന്നാല്‍ രണ്ടുവര്‍ഷം കൂടി രാജീവ് കുമാറിന് പദവിയില്‍ തുടരാമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും സീനിയറായ മൂന്നു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. അതില്‍ നിന്ന് യുപിഎസ്‌സി ഒരാളെ തിരഞ്ഞെടുത്ത് നല്‍കുകയാണ് ചെയ്യുക. ആ ഉദ്യോഗസ്ഥനായിരിക്കും ഡിജിപി. ഈ രീതിയാണ് കേരള സര്‍ക്കാര്‍ പിന്തുടരുന്നത്. അങ്ങനെയാണ് എം ആര്‍ അജിത് കുമാര്‍ ഡിജിപി പട്ടികയില്‍ എത്തിയത്.

Next Story

RELATED STORIES

Share it