- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മല്‍സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കി വിദേശ കമ്പനിയുമായി കരാര്‍: സമഗ്രാന്വേഷണം വേണം റോയ് അറയ്ക്കല്‍
ഇഎംസിസി ഇന്റര്‍ നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന 5000 കോടി രൂപയുടെ പദ്ധതിക്ക് കരാര്‍ ഉറപ്പിച്ചിരിക്കുന്നത് കേരളത്തിന്റെ മല്‍സ്യസമ്പത്തിന് ഭീഷണിയാവും

തിരുവനന്തപുരം: കേരളത്തിന്റെ മല്‍സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കി വിദേശ കമ്പനിയുമായി ഇടതു സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.
ഇഎംസിസി ഇന്റര്‍ നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന 5000 കോടി രൂപയുടെ പദ്ധതിക്ക് കരാര്‍ ഉറപ്പിച്ചിരിക്കുന്നത് കേരളത്തിന്റെ മല്‍സ്യസമ്പത്തിന് ഭീഷണിയാവും. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ച് ഒപ്പുവെച്ച ധാരണാപത്രം പ്രകാരം 400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റല്‍ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് സംസ്ഥാനത്തിന് വിനാശമായി മാറും.
മത്സ്യത്തിന്റെ ലഭ്യത ഇപ്പോള്‍ തന്നെ വളരെ കുറഞ്ഞിരിക്കുന്നു. നമുക്ക് സുലഭമായി കിട്ടിക്കൊണ്ടിരുന്ന പല മത്സ്യങ്ങളും ഇന്നു കിട്ടാനില്ല. പദ്ധതി നടപ്പായാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടും. കേരളത്തിന്റെ മത്സ്യബന്ധനമേഖലയും പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. സുനാമിയും ഓഖിയും പ്രളയവും കൊവിഡും വറുതിയിലാക്കിയ മല്‍സ്യത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ പദ്ധതി വഴിയൊരുക്കും. പദ്ധതി നടപ്പായാല്‍ കേരള സമുദ്ര തീരത്തെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളടയിക്കപ്പെടും.
സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ 2018ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്. ശേഷം 2019 ല്‍ വന്ന ഫിഷറീസ് നയത്തിലെ കാതലായ മാറ്റം ഇതു സംബന്ധിച്ച സംശയം ബലപ്പെടുത്തിയിരിക്കുകയാണ്. ഈ ഇടപാടില്‍ കോടികളുടെ അഴമതി നടന്നതായുള്ള ആരോപണത്തിന് കൃത്യമായി മറുപടി ലഭിക്കേണ്ടതുണ്ട്. ആയതിനാല്‍ രാജ്യത്തിന്റെ മല്‍സ്യസമ്പത്ത് കുത്തകകള്‍ക്ക് കൊള്ളയിക്കാന്‍ പഴുതൊരുക്കുന്ന കരാര്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് റോയ് അറയ്ക്കല്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഭാസ്കര കാരണവര് വധക്കേസ്: വിവാദങ്ങള്ക്ക് ഒടുവില് ഷെറിന്റെ മോചനം...
3 April 2025 1:30 PM GMTമാസപ്പടി കേസ്; വീണ വിജയനെ പ്രതിച്ചേര്ത്ത് എസ്എഫ്ഐഒ കുറ്റപത്രം
3 April 2025 12:56 PM GMTവഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്...
3 April 2025 12:33 PM GMTസംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
3 April 2025 12:13 PM GMTജസ്റ്റിസ് യശ്വന്ത് വര്മയുടെ വീട്ടില് പണം സൂക്ഷിച്ചത് സിആര്പിഎഫിന്റെ ...
3 April 2025 12:07 PM GMTസ്വത്തുവിവരങ്ങള് വെളിപ്പെടുത്തി സുപ്രിംകോടതിയിലെ ജഡ്ജിമാര്
3 April 2025 10:15 AM GMT