- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പന് കൊവിഡാണെന്ന് എയിംസ് അധികൃതര്‍; ജയിലിലേക്ക് മാറ്റിയത് പ്രോട്ടോക്കോള്‍ ലംഘിച്ച്
കാപ്പന് കൊവിഡ് ബാധിതനായിരുന്നുവെന്നും ഡി-2 വാര്‍ഡില്‍ 33ാം നമ്പര്‍ ബെഡിലാണ് അദ്ദേഹം കഴിഞ്ഞിരുന്നതെന്നും കത്തില്‍ പറയുന്നു. കൊവിഡ് പോസിറ്റീവായ വ്യക്തിയയാതിനാല്‍ നിലവിലെ നിയമം അനുസരിച്ച് കുടുംബത്തെ കാണാന്‍ അനുവദിക്കാന്‍ കഴിയില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും കത്തില്‍ പപയുന്നു.
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന് കൊവിഡ് ബാധിതനായിരുന്നുവെന്ന് എയിംസ് അധികൃതര്‍. ഈമാസം എട്ടിന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്ക് അയച്ച കത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. എയിംസ് ഡയറക്ടറുടെ അംഗീകാരത്തോടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി കെ ശര്‍മയാണ് കത്തയച്ചിരിക്കുന്നത്. കാപ്പന് കൊവിഡ് ബാധിതനായിരുന്നുവെന്നും ഡി-2 വാര്‍ഡില്‍ 33ാം നമ്പര്‍ ബെഡിലാണ് അദ്ദേഹം കഴിഞ്ഞിരുന്നതെന്നും കത്തില്‍ പറയുന്നു. കൊവിഡ് പോസിറ്റീവായ വ്യക്തിയയാതിനാല്‍ നിലവിലെ നിയമം അനുസരിച്ച് കുടുംബത്തെ കാണാന്‍ അനുവദിക്കാന്‍ കഴിയില്ലാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും കത്തില്‍ പപയുന്നു.
കാപ്പന്റെ ഭാര്യയെ കാണാന്‍ അനുവദിക്കാതിരുന്നതും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചാണ് കാപ്പനെ യുപി സര്‍ക്കാര്‍ മഥുര ജയിലിലേക്ക് മാറ്റിയതെന്ന് വ്യക്തമാവുകയാണ്. കാപ്പന് കൊവിഡ് ബാധിതനാണെന്ന് വ്യക്തമായതോടെ യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പൊളിയുകയാണ്. കാപ്പനെ കൊവിഡ് നെഗറ്റീവായപ്പോഴാണ് മഥുര ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റിയതെന്നായിരുന്നു യുപി സര്‍ക്കാരിന്റെ വാദം.
കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രണ്ടാഴ്ച ഐസൊലേഷനില്‍ കഴിയണമെന്ന ചട്ടം മറികടന്നാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. നേരത്തെ കൊവിഡ് ബാധിതനായിട്ടും കാപ്പനെ അതീവരഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയതെന്നാണ് മഥുര ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ മഥുരയിലെ ആശുപത്രിയില്‍നിന്ന് എയിംസിലേക്ക് മാറ്റിയിരുന്നത്.
എന്നാല്‍, ചികില്‍സ പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ രഹസ്യമായി എയിംസില്‍നിന്ന് മഥുര ജയിലിലേക്ക് മാറ്റിയെന്ന് ഭാര്യ ആരോപിച്ചിരുന്നു. ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് നല്‍കിയില്ലെന്ന് കാപ്പന്റെ അഭിഭാഷകന് വില്‍സ് മാത്യൂസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒന്നേകാലോടെയാണ് കാപ്പല്‍ ജയിലില്‍ തിരിച്ചെത്തിയത്. ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകണ്. ഇത് പൂര്‍ണമായ കോടതിയലക്ഷ്യമാണ്. ആവശ്യമായ ചികില്‍സ നല്‍കണമെന്ന് സുപ്രിംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് വാര്‍ഡിലല്ല ആദ്യം സിദ്ദീഖ് കാപ്പനെ പ്രവേശിപ്പിച്ചിരുന്നതെന്ന് ഭാര്യ റൈഹാനത്ത് പറഞ്ഞു. കാപ്പനെ രഹസ്യമായി എയിംസില്‍നിന്ന് മഥുര ജയിലിലേക്ക് മാറ്റിയതിനെതിരേ അഡ്വ. വില്‍സ് മാത്യൂസ് മുഖേന ഭാര്യ യുപി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.
RELATED STORIES
അസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMTപി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMT