Sub Lead

'സേവ് വഖ്ഫ്' കാംപയിന്‍ ഏപ്രില്‍ പതിനൊന്നു മുതല്‍ ജൂലൈ ഏഴു വരെ: അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്;

സേവ് വഖ്ഫ് കാംപയിന്‍ ഏപ്രില്‍ പതിനൊന്നു മുതല്‍ ജൂലൈ ഏഴു വരെ: അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്;
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നിയമത്തിനെതിരെ ഏപ്രില്‍ 11 മുതല്‍ ജൂലൈ ഏഴു വരെ സേവ് വഖ്ഫ് കാംപയിന്‍ നടത്തുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതായതിനാല്‍ ശക്തമായ പ്രതിഷേധം ആവശ്യമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി.

1985ലെ ഷാ ബാനോ കേസ് പ്രസ്ഥാനത്തിന്റെ മാതൃകയില്‍ രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. വഖ്ഫ് ഭേദഗതി നിയമത്തിന്റെ ദോഷങ്ങളെ കുറിച്ചും വര്‍ഗീയവാദികളുടെ ദുഷ്ടലക്ഷ്യങ്ങളെ കുറിച്ചും മുസ്‌ലിംകളെ ബോധവല്‍ക്കരിക്കുക, സര്‍ക്കാരും ദുഷ്ടശക്തികളും നടത്തിയ പ്രചാരണങ്ങള്‍ മൂലം ജനങ്ങളിലുണ്ടായ തെറ്റിധാരണകള്‍ നീക്കം ചെയ്യുക, ഇന്ന് വഖ്ഫാണെങ്കില്‍ നാളെ മറ്റു മതസ്ഥരുടെ സ്വത്തായിരിക്കും പിടിച്ചെടുക്കുക എന്ന കാര്യം മറ്റു മതസ്ഥാപനങ്ങളെ അറിയിക്കുക തുടങ്ങിയവയാണ് ഈ കാംപയിനില്‍ നടക്കുക.

കാംപയിന്റെ ഭാഗമായി രാജ്യത്തെ 50 നഗരങ്ങളില്‍ ബോര്‍ഡ് വാര്‍ത്താസമ്മേളനം വിളിക്കും. വഹ്‌ലി, ലഖ്‌നോ, കാണ്‍പൂര്‍, മൊറാദാബാദ്, അലഹബാദ്, ജയ്പൂര്‍, ജോധ്പൂര്‍, സിക്കാര്‍, അഹമ്മദാബാദ്, ബറോഡ, മലെര്‍കോട്‌ല, അമൃത്‌സര്‍, ശ്രീനഗര്‍, ഭോപ്പാല്‍, റായ്പൂര്‍, റാഞ്ചി, പട്‌ന, അരാരിയ, മുസാഫര്‍നഗര്‍, ഗയ, മുംബൈ, ഔറംഗബാദ്, നാഗ്പൂര്‍, നന്ദേഡ്, അകോല, ജല്‍ഗാവ്, വിജയാബാദ്, ജല്‍ഗാവ് കുര്‍ണൂല്‍, വിശാഖപട്ടണം, ബംഗളൂരു, ഗുല്‍ബര്‍ഗ, മംഗലാപുരം, മൈസൂര്‍, പഹേലി, ധാര്‍വാഡ്, മാങ്കൂര്‍, ചേനി, വെല്ലൂര്‍, കോഴിക്കോട്, തൃശൂര്‍, ചേനി, തിരുവനന്തപുരം, കൊല്‍ക്കത്ത, മാള്‍ഡ, മുര്‍ഷിദാബാദ്, ഗോവ, സില്‍ച്ചാര്‍,

ബദര്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് വാര്‍ത്താസമ്മേളനം നടത്തുക. സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ വനിതാ വിഭാഗമായിരിക്കും ഇതിന്റെ മേല്‍നോട്ടം വഹിക്കുക. സംസ്ഥാനങ്ങളിലെ പ്രതിഷേധങ്ങളെ നയിക്കാന്‍ സംഘാടക സമിതികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it