Sub Lead

തൃശൂര്‍ പൂരം കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിയാണെന്ന് അജിത്ത് തമ്പുരാന്‍; പൂരം കലക്കല്‍ റിപോര്‍ട്ടിനെതിരെ സിപി ഐ മുഖപത്രം

തൃശൂര്‍ പൂരം  കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിയാണെന്ന് അജിത്ത് തമ്പുരാന്‍; പൂരം കലക്കല്‍ റിപോര്‍ട്ടിനെതിരെ സിപി ഐ മുഖപത്രം
X

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. പൂരം കലക്കിയ ആള്‍ തന്നെ അത് അന്വേഷിക്കുന്നു, എന്നിട്ട് റിപോര്‍ട്ട് നല്‍കുന്നു എന്ന് തുടങ്ങി അജിത്ത് കുമാറിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനമാണ് പത്രം നടത്തുന്നത്. വാതില്‍പ്പഴുതിലൂടെ എന്ന ആക്ഷേപ ഹാസ്യ പംക്തിയിലൂടെയാണ് വിമര്‍ശനം. പരിചയ കുറവ് കൊണ്ട് പൂരം നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപോര്‍ട്ട് എന്നാണ് അന്വേഷണ റിപോര്‍ട്ടിനേ കുറിച്ച് പറയുന്നത്.

പൂരം നിയന്ത്രിച്ചിരുന്നത് എഡിജിപി അജിത്കുമാറാണ്. സ്വയം പൂരം കലക്കിയിട്ട് അജിത്കുമാര്‍ തന്നെ അത് അന്വേഷിച്ചാല്‍ പുരം കലക്കിയില്ല എന്ന റിപോര്‍ട്ടല്ലാതെ വേറെ എന്തെങ്കിലും നല്‍കാന്‍ കഴിയുമോ എന്നും പത്രം ചോദിക്കുന്നു. നാണം കെട്ട റിപോര്‍ട്ട് ആണ് അന്വേഷണ റിപോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണ് പൂരമെന്നാണ് അജിത്ത് തമ്പുരാന്റെ കണ്ടു പിടിത്തം എന്നും പത്രം പറയുന്നു.




Next Story

RELATED STORIES

Share it