- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അല്ഖാഇദ നേതാവ് അയ്മന് അല് സവാഹിരി ജീവിച്ചിരിപ്പുണ്ടാവാമെന്ന് യുഎന് റിപോര്ട്ട്
ന്യൂയോര്ക്ക്: അല്ഖാഇദ തലവന് അയ്മന് അല് സവാഹിരി ജീവിച്ചിരിപ്പുണ്ടാവാമൈന്നും പാക്-അഫ്ഗാന് അതിര്ത്തി മേഖലയില് കഴിയുന്നുണ്ടാവാമെന്നും ഐക്യരാഷ്ട്ര സഭയുടെ റിപോര്ട്ട്. അല്ഖാഇദ നേതൃത്വത്തിന്റെ ഒരു പ്രധാന ഭാഗം അഫ്ഗാനിസ്താന്, പാകിസ്താന് അതിര്ത്തി പ്രദേശങ്ങളില് താമസിക്കുന്നുണ്ട്. നേതാവ് അയ്മന് അല് സവാഹിരി ഉള്പ്പെടെയുള്ളവര് ഇതിലുണ്ടാവാം. ഒരുപക്ഷേ ജീവിച്ചിരിപ്പുണ്ടെങ്കിലും പ്രചാരണത്തില് പങ്കെടുക്കാന് കഴിയാത്ത വിധത്തില് സവാഹിരി ദുര്ബലനാണെന്നും വെള്ളിയാഴ്ച പുറത്തുവിട്ട റിപോര്ട്ടില് പറയുന്നു. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളില് അല്ഖാഇദ പോരാളികളും മറ്റ് സായുധഘടകങ്ങളും താലിബാനുമായി ഒത്തുചേര്ന്നു പ്രവര്ത്തിക്കുന്നുണ്ടെന്നും ഒരു അംഗരാജ്യം റിപോര്ട്ട് ചെയ്തെന്നാണ് പറയുന്നത്. ഏതാണ് അംഗരാജ്യമെന്ന് യുഎന് റിപോര്ട്ടില് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തേ, അയ്മന് അല് സവാഹിരി അസുഖം മൂലം മരണപ്പെട്ടുവെന്നായിരുന്നു വാര്ത്തകളുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അല്ഖാഇദയുടെ സംഘാംഗങ്ങള് പ്രവര്ത്തിക്കുന്നുണ്ട്. അല്ഖാഇദയിലെ ഭൂരിഭാഗം അംഗങ്ങളും മറ്റ് സംഘങ്ങളും താലിബാനുമായി ചേര്ന്ന് അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില് കഴിയുകയാണ്. സംഘത്തിന്റെ തന്ത്രപ്രധാന ഭാഗം പാക്-അഫ്ഗാന് അതിര്ത്തി കേന്ദ്രീകരിച്ചാണ് പ്രവര്ത്തിക്കുന്നത്. ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ സംഘാംഗങ്ങളുമായി ഇവര് സജീവ ബന്ധം പുലര്ത്തുന്നുണ്ട്. എക്കാലവും അല്ഖാഇദയുടെ സുരക്ഷിതതാവളം അഫ്ഗാന് ആയിരുന്നു. ഇന്ത്യയിലും ആഫ്രിക്കയിലും പശ്ചിമേഷ്യയിലും സംഘത്തിന് അംഗങ്ങളുണ്ട്. അഫ്ഗാനിസ്താനിലെ സമാധാന ചര്ച്ചകളുമായി ബന്ധപ്പെട്ട് താലിബാനും അല്ഖാഇദയും നിരന്തരം ബന്ധപ്പെടാറുണ്ടെന്നും റിപോര്ട്ടില് ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, മുതിര്ന്ന അല്ഖാഇ-താലിബാന് നേതാക്കള് തമ്മിലുള്ള ഔപചാരിക ആശയവിനിമയം നിലവില് അപൂര്വമാണെന്ന് അംഗരാജ്യങ്ങള് വിലയിരുത്തുന്നു. സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയങ്ങളില് താലിബാനും അല്ഖാഇദയും തമ്മില് പതിവായി ആശയവിനിമയം നടക്കുന്നുണ്ടെന്ന് ഒരു അംഗരാജ്യം റിപോര്ട്ട് ചെയ്തു. ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ അല്ഖാഇദ കാണ്ഡഹാര്, ഹെല്മണ്ട്(പ്രത്യേകിച്ച് ബരംച), നിംറൂസ് പ്രവിശ്യകളില് നിന്നുള്ള താലിബാനു കീഴിലാണ് പ്രവര്ത്തിക്കുന്നത്. ഈ സംഘത്തില് പ്രാഥമികമായി അഫ്ഗാന്, പാകിസ്താന് പൗരന്മാര് ഉള്പ്പെടുന്നുണ്ട്. അതിനുപുറമെ ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര് എന്നിവിടങ്ങളില് നിന്നുള്ളവരുമുണ്ട്. ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ അല്ഖാഇദയുടെ ഇപ്പോഴത്തെ നേതാവ് ഉസാമ മഹ്മൂദാണെന്നും അവലോകന റിപോര്ട്ടിലുണ്ട്.
2020 മെയ് മുതല് 2021 ഏപ്രില് വരെയുള്ള കാലയളവില് അല്ഖാഇദയ്ക്ക് തുടര്ച്ചയായി ദുരിതം അനുഭവപ്പെട്ടുവെന്നും റിപോര്ട്ടില് പറയുന്നു. നിരവധി മുതിര്ന്ന വ്യക്തികള് കൊല്ലപ്പെട്ടു. പലപ്പോഴും താലിബാന് കൂട്ടാളികള്ക്കൊപ്പം അവരുമായി സഹകരിച്ച് പ്രവര്ത്തിക്കുന്നു. അല്ഖാഇദയുമായി ഇടപെടുന്നതില് താലിബാന്റെ പ്രാഥമിക ഘടകം ഹഖാനി ശൃംഖലയാണ്. പ്രത്യയശാസ്ത്രപരമായ വിന്യാസം, പൊതുസമരത്തിലൂടെയും വിവാഹബന്ധത്തിലൂടെയും ഉണ്ടാക്കിയ ബന്ധങ്ങള് എന്നിവയെ അടിസ്ഥാനമാക്കി രണ്ട് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടതായും റിപ്പോര്ട്ടില് പറയുന്നു. 2020 മെയ് മാസത്തില് ഇന്ത്യന് ഉപഭൂഖണ്ഡത്തിലെ അല്ഖാഇദ ഒരു ഈദുല് ഫിത്വര് ഓഡിയോ സന്ദേശം പുറത്തിറക്കി. അതില് ദോഹ കരാറിനെ ദിവ്യവിജയത്തിന്റെയും ജിഹാദ് പിന്തുടരുന്നതിനുള്ള പ്രതിഫലത്തിന്റെയും ഉദാഹരണമായി ചിത്രീകരിച്ചതായും റിപോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.
Al Qaeda leader Ayman al-Zawahiri likely alive in Afghan, Pak border: UN report
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്ശം; അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT