Sub Lead

മോദിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍

സംഭവത്തെ അലിഗഡ് കാംപസുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്ന് അലിഗഡ് മുസ് ലിം സര്‍വകലാശാല വക്താവ് ഷാഫി കിദ്വായ് പറഞ്ഞു

മോദിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്; അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍
X

അലിഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് അലിഗഡ് മുസ് ലിം സര്‍വകലാശാല വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. ബീഹാറിലെ കിഷന്‍ഗഞ്ച് ഓഫ് കാംപസിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് സെയ്ദ് റാഷിദി(20)നെയാണ് അറസ്റ്റ് ചെയ്തത്. മോദിക്കെതിരേ ലണ്ടനില്‍ ഇന്ത്യാ വിരുദ്ധര്‍ പ്രതിഷേധിക്കുന്ന ചിത്രം ആക്ഷേപകരമായി പോസ്റ്റ് ചെയ്‌തെന്നതിനാണു നടപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ പ്രതിഷേധിക്കുന്ന ചിത്രം ഡൗണ്‍ലോഡ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണു നടപടി. റാഷിദിന്റെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അലിഗഡ് മുസ് ലിം സര്‍വകലാശാലയിലെ ചില പൂര്‍വ വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നല്‍കിയ പരാതിയില്‍ അലിഗഡ് കാംപസില്‍ പോസ്റ്റര്‍ പതിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നെങ്കിലും ഇത് തെറ്റാണെന്ന് പോലിസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് പോലിസ് വിദ്യാര്‍ഥിയുടെ ഹംദര്‍ദ് നഗറിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ അലിഗഡ് കാംപസുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്ന് അലിഗഡ് മുസ് ലിം സര്‍വകലാശാല വക്താവ് ഷാഫി കിദ്വായ് പറഞ്ഞു. ഞങ്ങളുടെ അന്വേഷണത്തില്‍ വിദ്യാര്‍ഥി ബിഹാറിലെ അലിഗഡ് ഓഫ് കാംപസ് സെന്ററിലെ വിദ്യാര്‍ഥിയാണെന്നും കണ്ടെത്തുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതിനു ഐടി നിയമപ്രകാരമാണ് റാഷിദിനെതിരേ കേസെടുത്തതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ സ്വാതന്ത്ര്യദിനത്തില്‍ പാക് അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it