Sub Lead

''എല്ലാം ബിജെപി ഗൂഢാലോചന, ഒന്നും സച്ചിന്റെ കൈയിലല്ല'': അശോക് ഗെലോട്ട്

എല്ലാം ബിജെപി ഗൂഢാലോചന, ഒന്നും സച്ചിന്റെ കൈയിലല്ല: അശോക് ഗെലോട്ട്
X

ജയ് പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി, പിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയ നടപടിയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് ന്യായീകരിച്ചു. സച്ചിന്‍ പൈലറ്റിനെ ബിജെപി വഴിതെറ്റിച്ചെന്നും അദ്ദേഹം ഇപ്പോള്‍ നടത്തുന്ന കലാപത്തിനു പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാരിലെ പ്രതിസന്ധി രൂക്ഷമായപ്പോള്‍ ബിജെപി വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ച് സംസാരിച്ചു. പൈലറ്റിനെയും മറ്റ് രണ്ട് മന്ത്രിമാരെയും രാജസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി. എന്നാല്‍, മേശപ്പുറത്ത് വന്ന് സംസാരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'ഒന്നും സച്ചിന്‍ പൈലറ്റിന്റെ കൈയിലല്ല, കളിക്കുന്നത് ബിജെപിയാണ്. റിസോര്‍ട്ട് ഏര്‍പ്പാടാക്കിയതും എല്ലാ കാര്യങ്ങളും ചെയ്യുന്നത് ബിജെപിയാണ്. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ സംഘമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്'-അശോക് ഗെലോട്ട് വാര്‍ത്താഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു.

'ഇതൊരു വലിയ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങളുടെ ചില സുഹൃത്തുക്കള്‍ ഇതുകാരണം വഴിതെറ്റിപ്പോയി ഡല്‍ഹിയിലേക്കു പോയിരിക്കുകയാണ്'- സച്ചിന്‍ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെയും കുറിച്ചുള്ള ചോദ്യത്തിനു ഗെലോട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു. പൈലറ്റിനെതിരേ നടപടിയെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായതാണ്. ഏറെക്കാലമായി ബിജെപി ഗൂഢാലോചന നടത്തുകയും കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 30 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടു. സച്ചിന് 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

All BJP Conspiracy, "Nothing In Sachin Pilot's Hands", Says Ashok Gehlot



Next Story

RELATED STORIES

Share it